
ദുബായ് : അൽ അവീർ രണ്ടിൽ പുതിയ ഫാമിലി പാർക്ക് തുറന്നു. 10,500 ചതുരശ്രമീറ്റർ വിസ്തീർണമുള്ള പാർക്ക് വ്യാഴാഴ്ചയാണ് പൊതുജനങ്ങൾക്ക് ഔദ്യോഗികമായി തുറന്നുകൊടുത്തത്.
ധാരാളം ഹരിതയിടങ്ങൾ നിറഞ്ഞ പാർക്കിൽ കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് ദുബായ് മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
അൽ അവീർ ഗ്രാമപ്രദേശത്തെ മനോഹാരിത മുഴുവൻ ഉൾക്കൊണ്ടാണ് പാർക്കിന്റെ നിർമാണം. പാർക്കിന്റെ ആകർഷണം വർധിപ്പിക്കാനായി ഗാഫ്, അൽ ഷുരൈഷ്, വൈക്സ്, അൽബിസിയ ഉൾപ്പെടെയുള്ള പ്രാദേശിക മരങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. കൂടാതെ പൂന്തോട്ടവുമുണ്ട്.
കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾക്ക് പുറമെ ജോഗിങ് ട്രാക്ക്, ഫിറ്റ്‌നസ് ഉപകരണങ്ങൾ തുടങ്ങിയ സൗകര്യങ്ങളും പാർക്കിൽ സജ്ജീകരിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്കായി ദുബായ് മുനിസിപ്പാലിറ്റി പൊതുപാർക്കുകൾ, വിനോദസൗകര്യങ്ങൾ തുടങ്ങി ഒട്ടേറെ പദ്ധതികളാണ് നടപ്പാക്കിവരുന്നത്.
താമസക്കാരുടെ ജീവിതനിലവാരവും ക്ഷേമവും ഉയർത്തുന്ന ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും വിനോദ സൗകര്യങ്ങളും നൽകുകയാണ് ലക്ഷ്യമെന്ന് മുനിസിപ്പാലിറ്റിയിലെ പബ്ലിക് ഫെസിലിറ്റി ഏജൻസി സി.ഇ.ഒ. ബദർ അൽവാഹി പറഞ്ഞു. ദുബായിയെ കൂടുതൽ ആകർഷകമായ നഗരമാക്കിമാറ്റാനാണ് ശ്രമമെന്നും അദ്ദേഹം വിശദമാക്കി.
Content Highlights: New family park in Al Aweer
Published: 24 Jan 2025, 02:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented