മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റ് ഗവർണറേറ്റിലെ പൊതുപാർക്കുകളുടെ പ്രവർത്തന സമയത്തിൽ നഗരസഭ മാറ്റം വരുത്തി. വിശുദ്ധ റംസാൻ മാസത്തോടനുബന്ധിച്ച് താത്കാലികമായാണ് സമയ മാറ്റം.
ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ വൈകീട്ട് നാലുമണി മുതൽ രാത്രി 12 മണി വരേയും വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകീട്ട് നാലുമണി മുതൽ പുലർച്ചെ ഒരുമണി വരേയും പാർക്കുകൾ തുറന്നുപ്രവർത്തിക്കും. നോമ്പുതുറയ്ക്ക് ശേഷം പാർക്കുകൾ സന്ദർശിക്കാനുള്ള വിശ്വാസികളുടെയും താമസക്കാരുടേയും സൗകര്യം കണക്കിലെടുത്താണ് പുതിയ സമയക്രമമെന്ന് മസ്‌കറ്റ് നഗരസഭ വ്യക്തമാക്കി.
Content Highlights: Ramadan Hours Shift: Muscat Public Parks Adjust Timings for Iftar and Evening Visits
Published: 22 Feb 2026, 12:43 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented