ദുബായ്: പൊതുമാപ്പ് ഗുണഭോക്താക്കളുടെ എണ്ണം വര്‍ധിച്ചതോടെ സേവനംനല്‍കാനായി കൂടുതല്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ച് ദുബായ് താമസകുടിയേറ്റവകുപ്പ് (ജി.ഡി.ആര്‍.എഫ്.എ).

To advertise here,

പൊതുമാപ്പ് അവസാനിക്കാന്‍ മൂന്നുദിവസംമാത്രം ബാക്കിനില്‍ക്കെ ഒട്ടേറെ പേരാണ് ദുബായ് അല്‍ അവീറിലെ പ്രത്യേകകേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

ഈ മാസം 31-ന് പൊതുമാപ്പ് അവസാനിക്കും. അതിനാല്‍ അനധികൃത താമസക്കാര്‍ എത്രയുംവേഗം ഇളവ്പ്രയോജനപ്പെടുത്തണമെന്നും കസ്റ്റ്മര്‍ ഹാപ്പിനസ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ലെഫ്. കേണല്‍ സാലിം ബിന്‍ അലി പറഞ്ഞു.

ഔട്ട് പാസ് ലഭിച്ചവര്‍ 14 ദിവസത്തിനുള്ളില്‍ രാജ്യം വിട്ടുപോകണം. ഔട്ട്പാസ് മുഖേന സ്വദേശത്തേക്ക് മടങ്ങിയവര്‍ക്ക് തിരികെ യു.എ.ഇ.യിലേക്ക് പ്രവേശിക്കാന്‍ വിലക്കില്ല. എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് തിരികെ വരാമെന്ന് കേണല്‍ സാലിം ബിന്‍ അലി ഓര്‍മ്മിപ്പിച്ചു. രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് വരെയാണ് അല്‍ അവിര്‍ സെന്ററിന്റെ പ്രവര്‍ത്തന സമയം.