
ദുബായ്: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് കുവൈത്തിലും യു.എ.ഇയിലും നവീകരിച്ച ഷോറൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുവൈത്ത് അല്‍ റായിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ സ്ഥിതി ചെയ്യുന്ന ഷോറൂം ബോളിവുഡ് നടനും മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ബ്രാന്‍ഡ് അംബാസഡറുമായ അനില്‍ കപൂര്‍ ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് എംഡി ഷംലാല്‍ അഹമ്മദ്, മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ അബ്ദുള്‍ സലാം കെ പി, കുവൈത്ത് സോണല്‍ ഹെഡ് അഫ്സല്‍ കെഎം, മറ്റ് സീനിയര്‍ മാനേജ്‌മെന്റ് ടീം അംഗങ്ങള്‍, ഉപഭോക്താക്കള്‍ അഭ്യുദയകാംക്ഷികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
യു.എ.ഇയില്‍, ഗോള്‍ഡ് സൂക്ക് ഏരിയയിലെ തന്നെ ഏറ്റവും വലിയ ജൂവലറി ഷോറൂമായ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഷോറൂം മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് ഉദ്ഘാടനം ചെയ്തു.
ഒക്ടോബറില്‍ 20 ഷോറൂമുകള്‍ തുറക്കാനുള്ള ആഗോള വിപുലീകരണ പദ്ധതിയുടെ ഭാഗമാണ് നവീകരിച്ച ഷോറൂമുകളുടെ റീലോഞ്ചുകള്‍. ഡല്‍ഹിയിലെ രോഹിണി, ഒഡീഷയിലെ സംബല്‍പൂര്‍, തെലങ്കാനയിലെ ബോഡുപ്പല്‍, മഹാരാഷ്ട്രയിലെ സാംഗ്ലി, കര്‍ണാടകത്തിലെ സര്‍ജാപൂര്‍ റോഡ് എന്നിവിടങ്ങളില്‍ ഷോറൂമുകള്‍ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു.
ഈ മാസം ഉദ്ഘാടനം ചെയ്യാനിരിക്കുന്ന ഷോറൂമുകളില്‍ ഏറ്റവും പ്രധാനം യു.എസിലെ ലോസ് ആഞ്ജലിസിലെ ഷോറൂമാണ്. യു.എസ്.എയിലെ അഞ്ചാമത്തെയും ഏറ്റവും വലുതുമായ ഷോറൂമായിരിക്കും ഇത്. ഇന്ത്യയില്‍ ഉത്തര്‍പ്രദേശില്‍ മൂന്ന് ഷോറൂമുകളും രാജസ്ഥാനില്‍ രണ്ട് ഷോറൂമുകളും ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ഓരോ ഷോറൂമുകള്‍ വീതവും ആരംഭിക്കുന്നതാണ് വിപുലീകരണ പദ്ധതി.
Content Highlights: Malabar Gold renovated Kuwait and UAE showrooms
Published: 08 Oct 2024, 01:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented