അബുദാബി: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ ഏറ്റവും പുതിയ ഷോറൂം അബുദാബിയിലെ ഹംദാൻ സ്ട്രീറ്റിൽ വെള്ളിയാഴ്ച ബോളിവുഡ് താരവും ബ്രാൻഡ് അംബാസഡറുമായ കരീന കപൂർഖാൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറരയ്ക്കാണ് പരിപാടി. ഹംദാൻ സ്ട്രീറ്റിലെ മൂന്നാമത്തെയും അബുദാബിയിലെ പതിനേഴാമത്തെയും ഷോറൂമാണിത്.
4000-ലേറെ സ്‌ക്വയർഫീറ്റിൽ അത്യാധുനികമായി രൂപകൽപനചെയ്തിട്ടുള്ള ഈ ഷോറൂമിൽ മുപ്പതിനായിരത്തിലധികം വൈവിധ്യമാർന്ന ആഭരണശേഖരം ഒരുക്കിയിട്ടുണ്ട്. ഏതു സന്ദർഭങ്ങൾക്കും അഭിരുചികൾക്കും അനുയോജ്യമായ 18 കാരറ്റ്, 22 കാരറ്റ് ഗോൾഡ്, ഡയമണ്ട് ആഭരണങ്ങൾ, കൂടാതെ മലബാറിന്റെ പ്രശസ്തമായ എസ്‌ക്ലൂസിവ് ബ്രാൻഡുകൾ എല്ലാം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ ഈ പുതിയ ചുവടുവെപ്പ് സഹായകമാകുമെന്ന് ഇന്റർനാഷണൽ ഓപ്പറേഷൻസ് എംഡി ഷംലാൽ അഹമ്മദ് പറഞ്ഞു.
Content Highlights: Kareena Kapoor Khan inaugurates Malabar Gold & Diamonds` new showroom in Hamdan Street, Abu Dhabi.
Published: 21 Jan 2026, 07:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented