ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ ജസ്റ്റിസ് ബി.വി. നാഗരത്‌ന വിധിയെഴുതാൻ തുടങ്ങിയതായി റിപ്പോർട്ട്. ഒമ്പതംഗ ബെഞ്ചിൽ വിധി എഴുതിത്തുടങ്ങിയ ആദ്യ ജഡ്ജിയാണ് ജസ്റ്റിസ് ബി വി നാഗരത്‌ന. ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന ശബരിമല യുവതീപ്രവേശന വിഷയത്തിൽ വിധി എഴുതിത്തുടങ്ങിയ കാര്യം റിപ്പോർട്ട് ചെയ്തത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റഫറൻസിൽ 16 ദിവസംനീണ്ട വാദംകേട്ട ബെഞ്ചിലെ ഏക വനിതാ ജഡ്ജിയാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന.

To advertise here,

റെഫറൻസിൽ ഒക്ടോബർ ഒന്നാം വാരം വിധിപ്രസ്താവം ഉണ്ടാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചിരുന്നു. എന്നാൽ, വിധിപ്രസ്താവം എപ്പോൾ ഉണ്ടാകുമെന്ന് വ്യക്തമല്ല.

ജസ്റ്റിസ് ബി.വി. നാഗരത്‌നക്ക് പുറമെ മറ്റ് ബെഞ്ചിലെ മറ്റ് ഏതെങ്കിലും ജഡ്ജിമാർ വിധി എഴുതുന്നുണ്ടോ എന്ന കാര്യവും വ്യക്തമല്ല. വാദത്തിനിടെ റെഫെറൻസുമായി ബന്ധപ്പെട്ട നിരവധി ഭരണഘടനാ വിഷയങ്ങളിൽ ജസ്റ്റിസ് നാഗരത്‌ന സുപ്രധാനമായ നിരീക്ഷണങ്ങൾ നടത്തിയിരുന്നു.

മതവിഭാഗത്തിന് പുറത്തുള്ളവർക്ക് ആചാരങ്ങൾ ചോദ്യംചെയ്യാനുള്ള അധികാരം, മതാചാരങ്ങളിൽ കോടതിയുടെ പരിശോധന തുടങ്ങിയ വിഷയങ്ങളിലായിരുന്നു ജസ്റ്റിസ് നാഗരത്‌നയുടെ സുപ്രധാനമായ നിരീക്ഷണങ്ങൾ.