അബുദാബി : യു.എ.ഇ. യിൽ നിയമലംഘനം നടത്തിയ നാല് ഹജ്ജ് കമ്പനികളുടെ അനുമതി ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയർ ആൻഡ് എൻഡോവ്‌മെന്റ് റദ്ദാക്കി.
ഈ വർഷം ഹജ്ജ് കാമ്പയിൻ കൈകാര്യം ചെയ്ത 19 കമ്പനികൾക്ക് നടപടിക്രമങ്ങൾ കൃത്യമായി പാലിക്കാത്തതിന് പിഴയും ചുമത്തിയിരുന്നു. ഈ വർഷത്തെ ഹജ്ജ് തീർഥാടകരുടെ പരാതികൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാല് കമ്പനികളുടെ ലൈസൻസ് റദ്ദാക്കുകയും പിഴ ചുമത്തുകയുംചെയ്തത്.
യു.എ.ഇ. യിൽനിന്നുള്ള തീർഥാടകർക്ക് ഏറ്റവും മികച്ച ഹജ്ജ്, ഉംറ സേവനങ്ങൾ നൽകണമെന്നതാണ് വ്യവസ്ഥ.
ഹജ്ജ് ഒാപ്പറേറ്റർമാർ തീർഥാടകരുമായി ഒപ്പിട്ട കരാറുകൾ പാലിക്കണം. ഇത്തരം നിയമലംഘനങ്ങൾക്കെതിരേ കർശനനടപടിയെടുക്കുന്നത് തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
Content Highlights: Hajj companies that have violated the law have been revoked
Published: 31 Jul 2024, 02:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented