
ദുബായ് : ഭീമ ജൂവലേഴ്സ് സ്ഥാപകൻ കെ. ഭീമ ഭട്ടരുടെ 120-ാം ജന്മവാർഷികം ആചരിച്ചു. ഇതോടനുബന്ധിച്ച് അജ്മാനിലെ തുംബൈ ഹോസ്പിറ്റലുമായിച്ചേർന്ന് സൗജന്യ ഡെന്റൽ, ഫിസിയോതെറാപ്പി ക്യാമ്പ് സംഘടിപ്പിച്ചു.
തുംബൈ ഗ്രൂപ്പ് സ്ഥാപകപ്രസിഡന്റ് ഡോ. തുംബൈ മൊയ്ദീൻ പരിപാടിയിൽ പങ്കെടുത്തു. തുംബൈ ഹെൽത്ത് കെയർ വൈസ് പ്രസിഡന്റ് അക്ബർ മൊയ്ദീൻ, ഭീമ ജൂവലേഴ്സ് ഡയറക്ടർ യു. രാഗരാജ റാവു എന്നിവർ പങ്കെടുത്തു. മനുഷ്യന്റെ ഏറ്റവുംവലിയ സമ്പത്താണ് ആരോഗ്യം. ഈ പരിപാടിയിലൂടെ ഭീമ ഭട്ടരുടെ ലക്ഷ്യം നിറവേറ്റുകയാണെന്ന് യു. നാഗരാജ റാവു പറഞ്ഞു.
ഭീമ ജൂവലേഴ്സിന്റെ ശാഖകൾ ദുബായ് കരാമ സെന്റർ, റോള, മുവൈല, ഷാർജ അൽ നഹ്ദ എന്നിവിടങ്ങളിലുണ്ട്.
Content Highlights: Free Dental, Physiotherapy Camp
Published: 31 Jul 2024, 02:00 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented