മനാമ: ബഹ്റൈൻ നവകേരളയുടെ നേതൃത്വത്തിൽ സാഖിറിൽ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ കുടുംബ സംഗമം പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ഹൃദ്യമായി. നവകേരളയുടെ കുടുംബ സംഗമത്തിൽ പങ്കെടുക്കാനും സൗഹൃദം പങ്കുവെക്കാനും കഴിഞ്ഞതിൽ അതിയായി സന്തോഷിക്കുന്നുവെന്നും യോജിച്ചു പ്രവർത്തിക്കാൻ കഴിയുന്ന എല്ലാ മേഖലയിലും നവകേരളയുമായി സഹകരിക്കാമെന്നും ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പ്രവാസ ലോകത്തെ പിരിമുറുക്കങ്ങൾ മാറ്റാൻ ഇത്തരം ആഘോഷങ്ങൾ സഹായിക്കുമെന്ന് ആശംസ പ്രസംഗത്തിൽ ടെന്നീസ് സെക്രട്ടറി ബിനു പാപ്പച്ചൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കേക്ക് മുറിച്ച് നവകേരളയുടെ ഭാരവാഹികൾക്ക് നൽകി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ബീറ്റ്‌സ് ഓഫ് അൽജസീറ മ്യൂസിക്കൽ ഗ്രൂപ്പിന്റെ മ്യൂസിക്കൽ ഇവന്റ് ക്യാമ്പിന് മാറ്റ് കൂട്ടി.
പ്രോഗ്രാം കൺവീനർ രാജ് കൃഷ്ണൻ, ജോയിന്റ് കൺവീനർ ബിജു കൂരോപ്പട എന്നിവർ കലാ- കായിക പരിപാടികൾക്ക് നേതൃത്വം നൽകി. വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. പ്രസിഡന്റും ലോകകേരളസഭാ അംഗവുമായ എൻ.കെ. ജയന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കോർഡിനേഷൻ സെക്രട്ടറിയും ലോകകേരളസഭാ അംഗവുമായ ജേക്കബ് മാത്യു സ്വാഗതവും സെക്രട്ടറി എ.കെ. സുഹൈൽ ആശംസയും പ്രോഗ്രാം കൺവീനർ രാജ് കൃഷ്ണൻ നന്ദിയും പറഞ്ഞു.
Content Highlights: Bahrain Navakerala organized a vibrant Desert Camp family meet in Sakhir, celebrating Christmas & New Year with music, sports, and community spirit
Published: 17 Feb 2026, 11:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented