ദുബായ് : എമിറേറ്റിലെ ആദ്യത്തെ ഔട്ട്ഡോർ തൊഴിലിടമായ ‘വർക്ക് ഫ്രം പാർക്ക്’ അൽ ബർഷ പോണ്ട് പാർക്കിൽ തുറന്നു. അമാന ഗ്രൂപ്പ്, ലെറ്റ്സ് വർക്ക് എന്നിവയുമായി സഹകരിച്ച് ദുബായ് മുനിസിപ്പാലിറ്റിയാണ് പാർക്കുകളിൽ സൗകര്യപ്രദമായ തൊഴിൽ അന്തരീക്ഷം ഒരുക്കിയത്.
പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന് ജോലിചെയ്യാനും മീറ്റിങ്ങുകൾ നടത്താനും സഹപ്രവർത്തകരുമായി ആശയവിനിമയം നടത്താനും താമസക്കാർക്കും സന്ദർശകർക്കും അവസരമൊരുക്കാനാണ് സംരംഭം ആരംഭിച്ചത്. തൊഴിൽപരമായ കാര്യങ്ങളെയും വിനോദ പ്രവർത്തനങ്ങളെയും പ്രകൃതിയുമായി ബന്ധിപ്പിക്കുന്നതാണ് പുതിയ ആശയം.
പരമ്പരാഗത ഓഫീസുകൾക്ക് ബദൽ സൃഷ്ടിക്കുന്നതിനും അത്യാധുനിക തൊഴിൽ ശൈലികൾ പിന്തുണയ്ക്കാനുമാണ് കേന്ദ്രം രൂപകല്പന ചെയ്തിരിക്കുന്നത്. മാറുന്ന തൊഴിൽ രീതികൾക്ക് അനുയോജ്യമായ നൂതനസൗകര്യങ്ങൾ ലഭ്യമാക്കികൊണ്ട് എമിറേറ്റിലെ പൊതു പാർക്കുകളുടെ ഉപയോഗം വർധിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. പാർക്കുകളെ സജീവ പൊതുവിടങ്ങളാക്കി മാറ്റാനുള്ള എമിറേറ്റിന്റെ പുതിയ അധ്യായമാണിതെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാർക്സ് ആൻഡ് റിക്രിയേഷണൽ ഫെസിലിറ്റീസ് വകുപ്പ് മേധാവി മുഹമ്മദ് അഹ്ലി പറഞ്ഞു.
താമസക്കാർക്കും സന്ദർശകർക്കും മികച്ച സൗകര്യങ്ങളും സേവനങ്ങളും നൽകാനാണ് ലക്ഷ്യമിടുന്നത്. ഉന്നത സുസ്ഥിരതാ മാനദണ്ഡങ്ങൾ പാലിച്ചാണ് അത്യാധുനിക വർക്ക് സ്പേസുകൾ തയ്യാറാക്കിയത്.
ഡിസംബറിനകം കൂടുതൽ പാർക്കുകളിലേക്ക് സംരംഭം ആരംഭിക്കാൻ പദ്ധതിയുണ്ട്. വരും വർഷങ്ങളിലായി എമിറേറ്റിലുടനീളമുള്ള പാർക്കുകളിൽ ഈ ആശയം നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സൗകര്യപ്രദമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും പൊതുവിടങ്ങളുടെ ഉപയോഗം പരമാവധി വർധിപ്പിക്കുന്നതിനും ഏപ്രിലിലാണ് പദ്ധതി ആരംഭിച്ചത്.
Published: 03 Nov 2026, 01:37 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented