ദുബായ്: സന്ദര്‍ശകവിസ ഓവര്‍‌സ്റ്റേയുമായി (അനുവദനീയമായതില്‍ കൂടുതല്‍ ദിവസങ്ങള്‍ താമസിക്കല്‍) ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് താമസകുടിയേറ്റവകുപ്പ് (ജി.ഡി.ആര്‍.എഫ്.എ.) അധികൃതര്‍ വ്യക്തമാക്കി.

To advertise here,

നിശ്ചിത വിസാകാലയളവിനേക്കാള്‍ അഞ്ചുദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങുന്നവരെ ബ്ലാക്ക്ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്നും ആജീവനാന്ത വിലക്കോടെ നാടുകടത്തുമെന്നുമായിരുന്നു പ്രചാരണം. ജി.ഡി.ആര്‍.എഫ്.എ.യുടെപേരില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തിലാണ് വിശദീകരണംനല്‍കിയത്.

ഇത്തരം വ്യാജപ്രചാരണങ്ങള്‍ വിശ്വസിക്കരുത്. വാര്‍ത്തകള്‍ക്ക് ഔദ്യോഗിക സ്രോതസുകളെമാത്രം ആശ്രയിക്കണം.

സന്ദര്‍ശകവിസ ഓവര്‍‌സ്റ്റേ ഉള്‍പ്പെടെ വിസ സംബന്ധമായ എല്ലാ അന്വേഷണങ്ങള്‍ക്കും ഓഫീസുമായോ ടോള്‍ ഫ്രീ നമ്പറിലോ (8005111) ബന്ധപ്പെടണമെന്നും ജി.ഡി.ആര്‍.എഫ്.എ. അധികൃതര്‍ അഭ്യര്‍ഥിച്ചു.