ദുബായ്: എമിറേറ്റിലെ താമസ നിയമങ്ങള്‍ പാലിക്കുന്നവരെ ആദരിക്കാനും നിയമങ്ങള്‍ പാലിക്കാന്‍ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ദുബായ് ഗ്ലോബല്‍ വില്ലേജില്‍ താമസ, കുടിയേറ്റ വകുപ്പ് (ജി.ഡി.ആര്‍.എഫ്.എ.) പ്രത്യേക പ്ലാറ്റ്ഫോം ആരംഭിച്ചു. ജി.ഡി.ആര്‍.എഫ്.എയുടെ 'ഐഡിയല്‍ ഫെയ്സ്' സംരംഭത്തിന്റെ ഭാഗമായാണ് പ്രത്യേക വേദി ഒരുക്കിയത്.

To advertise here,

ഗ്ലോബല്‍ വില്ലേജിലെ പ്രധാന സ്റ്റേജിന് സമീപമാണ് ജി.ഡി.ആര്‍.എഫ്.എ. പവലിയന്‍. വൈകീട്ട് നാലു മുതല്‍ രാത്രി 11 വരെ ഇവിടെനിന്ന് ജി.ഡി.ആര്‍.എഫ്.എ. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. കൂടാതെ ഇന്ററാക്ടീവ് ക്വിസില്‍ പങ്കെടുക്കാനും കഴിയും. വിജയികള്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കും. കുട്ടികളെ ആകര്‍ഷിക്കാനായി ജി.ഡി.ആര്‍.എഫ്.എ. യുടെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ സലാമയുടെ സാന്നിധ്യവും ഇവിടെയുണ്ട്. അവര്‍ക്കൊപ്പം ചിത്രമെടുക്കാനും അവസരം ലഭിക്കും.