ദുബായ്: സി.ബി.എസ്.ഇ. യു.എ.ഇ. ക്ലസ്റ്റര്‍ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ മലയാളിതാരം ഹര്‍ഷിതിന് ഇരട്ടനേട്ടം. അണ്ടര്‍-9 ഇന്‍ലൈന്‍ വിഭാഗത്തില്‍ മത്സരിച്ച ഹര്‍ഷിത് വണ്‍ ലാപ് ഇനത്തിലാണ് സ്വര്‍ണമെഡലും 1000 മീറ്റര്‍ മത്സരത്തില്‍ വെള്ളിമെഡലും നേടിയത്.

To advertise here,

ഷാര്‍ജ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലായിരുന്നു മത്സരം. മികച്ചപ്രകടനത്തിലൂടെ ഹര്‍ഷിത് ഈമാസം 24 മുതല്‍ 27 വരെ ബെല്‍ഗാവില്‍ നടക്കുന്ന പ്രസ്റ്റീജിയസ് സി.ബി.എസ്.ഇ. നാഷണല്‍ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി. ഷാര്‍ജ അംബാസഡര്‍ സ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ഥിയാണ്.

ഷാര്‍ജ അല്‍ ഒമര്‍ സ്‌പോര്‍ട്സ് ടീമിലെ ഷാജില്‍, വിറ്റല്‍, സദ്ദാം, ഫാസില്‍, അജ്മല്‍, മനാഫ് എന്നിവരാണ് പരിശീലകര്‍. ഷാര്‍ജയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശികളായ ജയറാമിന്റെയും ഗായത്രിയുടെയും മകനാണ്.