ചണ്ഡീഗഡ്: പഞ്ചാബിലെ ചണ്ഡീഗഡില്‍ നടന്ന ദേശീയതല റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്മാരായി മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട എസ്.ഐ.എസ്.പി. കോവളം സ്‌റ്റേറ്റ് ക്ലബ്ബിലെ കുട്ടികള്‍. അഞ്ച് സ്വര്‍ണം, മൂന്ന് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെ ഒന്‍പത് മെഡലുകളാണ് കുട്ടികള്‍ കേരളത്തിനായി നേടിയത്. 
സെബാസ്റ്റ്യന്‍ ഇന്ത്യന്‍ സോഷ്യല്‍ പ്രോജക്ട് എന്ന സന്നദ്ധസംഘടനയുടെ കീഴിലായിരുന്നു ഇവര്‍ പങ്കെടുത്തിരുന്നത്. 11 കുട്ടികളാണ് ഇത്തവണ ദേശീയതല മത്സരങ്ങളില്‍ പങ്കെടുത്തത്. വിനീതാണ് പരിശീലനം നല്‍കിയത്. 

To advertise here,

കേരളത്തിലെ തന്നെ ആദ്യത്തെ സ്‌കേറ്റ്‌ബോഡിങ് വനിതയാണ് മിനി ജെ. (20). 11ാം വയസ്സിലാണ് സ്‌കേറ്റ്‌ബോഡിങ് പരിശീലനം ഇതേ സംഘടനയുടെ കീഴില്‍ ആരംഭിക്കുന്നത്. വിവാഹശേഷവും സ്‌കേറ്റ്‌ബോഡിങ്ങില്‍ തുടരുകയും ഇത്തവണ ദേശീയതല മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. 

ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിക്കുന്ന അന്നേദിവസംതന്നെയാണ് മിനി മത്സരങ്ങളില്‍ പങ്കെടുക്കുകയും 17 വയസ്സിനു മുകളിലുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ നേടുകയും ചെയ്തത്.  മറ്റു മെഡലുകള്‍: വിദ്യ ദാസ് (രണ്ട് സ്വര്‍ണം), ഫ്‌ളെമിന്‍ പി. (രണ്ട് സ്വര്‍ണം), ഹാനിസ്റ്റന്‍ (രണ്ട് വെള്ളി), വിനീഷ് (വെങ്കലം), ഐശ്വര്യ എസ്. (വെള്ളി)