
അബുദാബി : യു.എ.ഇയുടെ 53-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി യു.എ.ഇയിലെ പ്രാദേശിക കർഷകർക്കും കാർഷിക ഉത്പന്നങ്ങൾക്കും പിന്തുണയുമായി ലുലു ഹൈപ്പർ മാർക്കറ്റുകളിൽ 'അൽ ഇമറാത്ത് അവ്വൽ' ആരംഭിച്ചു. അബുദാബി ഫോർസാൻ സെൻട്രൽ മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്ക് 'അൽ ഇമറാത്ത് അവ്വൽ ഉദ്ഘാടനം ചെയ്തു. യു.എ.ഇയിലെ പ്രാദേശിക ഉത്പന്നങ്ങൾ കൂടുതൽ പിന്തുണ നൽകി യു.എ.ഇയുടെ പ്രാദേശിക വികസനത്തിന് കൈത്താങ്ങുകയാണ് ലുലു.
'അൽ ഇമറാത്ത് അവ്വൽ' യു.എ.ഇയുടെ കാർഷിക മേഖലയ്ക്ക് മികച്ച പിന്തുണ നൽകുന്നതാണെന്നും ലുലുവിന്റെ ചുവടുവയ്പ്പ് പ്രശംസനീയമെന്നും യു.എ.ഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിൻത് അബ്ദുല്ല അൽ ദഹക്ക് പറഞ്ഞു. രാജ്യത്തെ സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും കാർഷിക മേഖലയുടെ വികസനത്തിനും കരുത്ത് പകരാനുള്ള ലുലുവിന്റെ ശ്രമങ്ങളുടെ ഭാഗമാണ് 'അൽ ഇമറാത്ത് അവ്വൽ' എന്ന് ലുലു ചെയർമാൻ എം.എ യൂസഫലി വ്യക്തമാക്കി. രാജ്യത്തെ കാർഷിക മേഖലയെയും പ്രാദേശിക വ്യവസായത്തെയും ശക്തിപ്പെടുത്തുന്നതിന് കൂടുതൽ സംഭാവന നൽകുകയാണ് ലുലുവെന്നും എമിറാത്തി ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിലൂടെ എമിറേറ്റ്സ് അവ്വൽ സംരംഭം പ്രാദേശിക ഭക്ഷ്യമേഖലയെ ശക്തിപ്പെടുത്തുമെന്നും അദേഹം കൂട്ടിചേർത്തു.
പ്രാദേശിക കാർഷിക ഉത്പന്നങ്ങൾക്ക് ലുലു സ്റ്റോറുകളിൽ കൂടുതൽ പ്രചാരം നൽകാൻ സിലാലുമായി ലുലു ധാരണാപത്രം ഒപ്പുവച്ചു. ജി.സി.സിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ യു.എ.ഇ ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണിസാന്നിദ്ധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ധാരണാപത്രം. കൂടാതെ, കർഷകർക്കുള്ള ആദരമായി യു.എ.ഇയിലെ ആറ് കർഷകരെ ചടങ്ങിൽ ആദരിച്ചു.
Content Highlights: Al Emarat Awwal: UAE-based Lulu Hypermarkets launches initiative to promote local products
Published: 27 Nov 2024, 11:51 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented