മക്ക: ഉംറ സീസണിലെ അംഗീകൃത പദ്ധതികൾ നടപ്പിലാക്കിയുള്ള സുരക്ഷാ, ഗതാഗത മേഖലകളുടെ തയ്യാറെടുപ്പുകൾ പൊതുസുരക്ഷാ ഡയറക്ടർ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ-ബസ്സാമി പരിശോധിച്ച് വിലയിരുത്തി.

To advertise here,

ഉംറ സുരക്ഷാ സേനയുടെ കമാൻഡറുടെയും നിരവധി ഫീൽഡ് കമാൻഡർമാരുടെയും സാന്നിധ്യത്തിൽ, ബന്ധപ്പെട്ട അധികാരികളായിരുന്നു സുരക്ഷക്കായി ഏർപ്പെടുത്തിയ ഒരുക്കങ്ങൾ പൊതു സുരക്ഷാ ഡയറക്ടർക്ക് വിശദീകരിച്ചു നൽകിയത്.

ഹറമിലും അതിന്റെ മുറ്റങ്ങളിലുമുള്ള സ്ഥലങ്ങളും വഴികളും പൊതു സുരക്ഷാ ഡയറക്ടറുടെ പര്യടനത്തിന്റെ ഭാഗമായി. ഇവിടങ്ങളിൽ തീർത്ഥാടകരുടെ സുരക്ഷ, സേവനം എന്നിവയ്ക്കായി അംഗീകൃത സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ച് സുരക്ഷാ ഡയറക്ടർ വിലയിരുത്തി.