
റിയാദ്: ഔദ്യോഗിക വിദേശയാത്രയ്ക്കായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൊവ്വാഴ്ച സൗദി അറേബ്യയിലെത്തി. ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് സൗദി സന്ദർശനം. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അദ്ദേഹത്തെ സ്വീകരിച്ചു. പ്രാദേശിക സമയം ഏകദേശം 9:50 -ന് സൗദി എഫ് 15 യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് എയർഫോഴ്സ് വൺ സൗദി തലസ്ഥാനത്ത് ഇറങ്ങിയത്.
വിമാനത്താവളത്തിലെ രാജകീയ ലോഞ്ചിൽ നടന്ന സ്വീകരണത്തിൽ കിരീടാവകാശിയും പ്രസിഡന്റ് ട്രംപും ഊഷ്മളമായ ആശംസകൾ കൈമാറി. ഇരുവരും പരമ്പരാഗത ഗഹ്വ (സൗദി കാപ്പി) പങ്കിട്ടു.
തിങ്കളാഴ്ച കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭ സന്ദർശനത്തെ സ്വാഗതം ചെയ്തിരുന്നു. തലസ്ഥാന നഗരിയായ റിയാദിൽ നടന്ന പ്രതിവാര മന്ത്രിസഭാ യോഗത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷത വഹിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൗദിയിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തെ മന്ത്രിസഭ സ്വാഗതം ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
പൊതുവായ താൽപ്പര്യങ്ങൾക്കും ദീർഘകാല ദർശനങ്ങൾക്കും അനുസൃതമായി വിവിധ മേഖലകളിൽ റിയാദും വാഷിംഗ്ടണും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാൻ ഈ സന്ദർശനം സഹായിക്കുമെന്ന് മന്ത്രിസഭ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചതായി എസ്പിഎ കൂട്ടിച്ചേർത്തു.
Content Highlights: Trump's State Visit to Saudi Arabia: Strengthening US-Saudi Strategic Partnership in Riyadh
Published: 13 May 2025, 09:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented