റിയാദ്: അൽ-വദീഅ അതിർത്തി ചെക്ക്പോസ്റ്റിലൂടെ സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 6.2 കിലോഗ്രാം ഹാഷിഷ് മയക്കുമരുന്ന് പിടിച്ചെടുത്തതായി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി അറിയിച്ചു. രാജ്യത്തേക്ക് പ്രവേശിച്ച ഒരു വാഹനത്തിന്റെ പരിശോധനയ്ക്കിടെയാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഭക്ഷ്യവസ്തുക്കൾ നിറച്ച ലോഹ കാനുകൾക്കുള്ളിൽ അതിവിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് സൂക്ഷിച്ചിരുന്നതെന്ന് സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി വക്താവ് ഹമൂദ് അൽ-ഹർബി വ്യക്തമാക്കി.
മയക്കുമരുന്ന് പിടിച്ചെടുത്തതിനെ തുടർന്ന്, രാജ്യത്തിനകത്തെ കണ്ണിയെ കണ്ടെത്തുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്‌സ് കൺട്രോളുമായി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി ഏകോപനം നടത്തി. അന്വേഷണത്തിനൊടുവിൽ മയക്കുമരുന്ന് ഏറ്റുവാങ്ങാൻ ശ്രമിച്ച വ്യക്തിയെ അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ ഇറക്കുമതി-കയറ്റുമതി മേഖലകളിലെ കസ്റ്റംസ് നിയന്ത്രണങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കടത്ത് ശ്രമങ്ങൾ തടയുന്നതിനും സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് അൽ-ഹർബി പറഞ്ഞു. സമൂഹത്തിന്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരം നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കള്ളക്കടത്ത് വിരുദ്ധ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങളുടെ പിന്തുണ അഭ്യർഥിച്ച അദ്ദേഹം, സംശയാസ്പദമായ വിവരങ്ങൾ അതോറിറ്റിയുടെ സുരക്ഷാ ഹോട്ട്ലൈൻ 1910, അന്താരാഷ്ട്ര നമ്പർ 009661910, അല്ലെങ്കിൽ ഇ-മെയിൽ വഴി അറിയിക്കാമെന്ന് വ്യക്തമാക്കി. എല്ലാ പരാതികളും രഹസ്യമായി കൈകാര്യം ചെയ്യുമെന്നും, കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് സാമ്പത്തിക പാരിതോഷികം ലഭിക്കാനുള്ള അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Published: 06 Jun 2026, 01:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented