കൊച്ചി: കഞ്ചാവ് അടങ്ങിയ പാഴ്‌സലുകൾ ആളൊഴിഞ്ഞ പറമ്പിൽ തള്ളാൻ എത്തിയയാളെ എക്സൈസ് പിടികൂടി. ചളിക്കവട്ടത്തുനിന്ന് 1.058 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി ഷാരൂഖ് ഖാനെ (26) യാണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
എക്സൈസും മറ്റ് എൻഫോഴ്‌സ്‌മെന്റ് ഏജൻസികളും ലഹരിക്കതിയായ നടപടി ശക്തിപ്പെടുത്തിയതോടെ ലഹരിമാഫിയ പുതിയ രീതിയിലേക്ക് ചുവടുമാറ്റിയിരുന്നു. വിൽപ്പനക്കാർ മുൻകൂട്ടി പണം അക്കൗണ്ടിലേക്ക് കൈപ്പറ്റിയ ശേഷം ലഹരിവസ്തുക്കൾ അടങ്ങിയ പാഴ്‌സലുകൾ ഏതെങ്കിലും ഒഴിഞ്ഞ സ്ഥലത്ത് ഇട്ട് അതിന്റെ ഫോട്ടോയും വീഡിയോയും ആവശ്യക്കാർക്ക് അയച്ചുകൊടുക്കുകയും അവിടെവന്ന് അവശ്യക്കാർ എടുക്കുന്നതുമാണ് രീതി.
ചളിക്കവട്ടം ഭാഗത്ത് 14-ന് ഇത്തരം രീതി നടക്കാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നിരീക്ഷണം ഏർപ്പെടുത്തിയാണ് പ്രതിയെ പിടികൂടിയത്.
Content Highlights: Arrest of a 26-year-old West Bengal native in Kochi., Seizure of 1.058 kg of ganja by the Excise Special Squad., Exposure of new drug delivery methods using location-based photo sharing., Proactive surveillance by Excise officials in the Chalikkavattom area.
Published: 16 Jul 2026, 08:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented