റിയാദ്: ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ ബിസിനസുകളുടെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ടെക്നോളജി ഉപയോഗത്തെക്കുറിച്ചുള്ള 'നഫാത്ത്' സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, സൗദി അറേബ്യയിലെ മിക്കവാറും എല്ലാ സ്ഥാപനങ്ങളും (97.7%) ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് ആക്സസ് ഉള്ളവരില്‍ 57.7% പേര് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കുന്നവരുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
94.1% സ്ഥാപനങ്ങള്‍ക്കും ഒരു പ്രത്യേക ബിസിനസ്സ് ഇമെയില്‍ അക്കൗണ്ട് ഉണ്ട്. 70.3% സ്ഥാപനങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകമായി ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടെന്നും ഡാറ്റ വ്യക്തമാക്കുന്നു.
ഏകദേശം 75.5% സ്ഥാപനങ്ങള്‍ ഇന്റേണല്‍ നെറ്റ്വര്‍ക്കുകളും സ്ഥിരകണക്ഷനുകളും ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നു. അതേസമയം 91.3% പേര് വിവരങ്ങള്‍ ശേഖരിക്കുക, ഫോമുകള്‍ ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കുക, ഓണ്‍ലൈനായി ഇടപാടുകള്‍ പൂര്‍ത്തിയാക്കുക തുടങ്ങിയ സര്‍ക്കാര്‍ ഇ-സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. കൂടാതെ, 73.1% സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഫോമുകള്‍ ഇലക്ട്രോണിക് ആയി പൂര്‍ത്തിയാക്കുന്നവരാണ്. 65.6% പേര് അക്കൗണ്ടിംഗ് സോഫ്റ്റ്വെയര് ആപ്ലിക്കേഷനുകള്‍ക്കായി ക്ലൗഡ് കമ്പ്യൂട്ടിംഗ് സേവനങ്ങള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Nearly all Saudi businesses (97.7%) are online, with high usage of social media
Published: 05 Aug 2025, 01:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented