ജിദ്ദ: കഴിഞ്ഞ ഒരാഴ്ചക്കിടെ സൗദിയിലെ സകാത്ത്- നികുതി- കസ്റ്റംസ് അതോറിറ്റി ഔട്ട്‌ലെറ്റുകൾ വഴിയുള്ള 1,431 കള്ളക്കടത്തുകൾ പിടികൂടി. മയക്കുമരുന്ന്, പണം, നിരോധിത വസ്തുക്കൾ, ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും മറ്റ് നിരോധിത വസ്തുക്കളും ഉൾപ്പെടെയാണ് പിടികൂടിയത്. 95 മയക്കുമരുന്ന് വസ്തുക്കൾ, 663 മറ്റ് നിരോധിത വസ്തുക്കൾ, 2,728 പുകയിലയും ഉത്പന്നങ്ങളും, കറൻസി, മൂന്ന് ആയുധങ്ങളും അവയുടെ അനുബന്ധ ഉപകരണങ്ങളും പിടികൂടിയവയിൽ ഉൾപ്പെടുന്നു.
രാജ്യത്തെ ഇറക്കുമതിയിലും കയറ്റുമതിയിലും കസ്റ്റംസ് നിയന്ത്രണം കർശനമാക്കുന്നത് തുടരുകയാണെന്നും, നിരോധിത വസ്തുക്കളും മറ്റും കടത്താനുള്ള ശ്രമങ്ങൾ കുറയ്ക്കുന്നതിലൂടെ സമൂഹത്തിന്റെ സുരക്ഷയും സംരക്ഷണവും വർധിപ്പിക്കുവാൻ സാധിച്ചതായും സകാത്ത്- നികുതി- കസ്റ്റംസ് അതോറിറ്റി സ്ഥിരീകരിച്ചു.
സമൂഹത്തേയും ദേശീയ സമ്പദ്വ്യവസ്ഥയേയും സംരക്ഷിക്കുന്നതിനായി കള്ളക്കടത്തിനെതിരായ പോരാട്ടത്തിൽ സഹകരിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. 1910 എന്ന നമ്പറിലോ ഇമെയിൽ വഴിയോ 009661910 എന്ന അന്താരാഷ്ട്ര നമ്പറിലോ ബന്ധപ്പെട്ട് കള്ളക്കടത്തിനെ കുറിച്ചുള്ള വിവരങ്ങൾ കൈമാറി സഹകരിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
Content Highlights: Saudi authorities took action against 1,431 smuggling cases, including drugs, cash, weapons, and prohibited items, within a single week
Published: 21 Feb 2026, 10:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented