റിയാദ്: റിയാദിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ബെയ്റൂത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഭക്ഷണവും മെഡിക്കല്‍ സാമഗ്രികളും പാര്‍പ്പിട സഹായങ്ങളുമായി സൗദി അറേബ്യയുടെ രണ്ടാമത്തെ സൗദി ദുരിതാശ്വാസ വിമാനം തിങ്കളാഴ്ച പുറപ്പെട്ടു. ലെബനന്‍ ജനതയെ പിന്തുണയ്ക്കാന്‍ സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചുള്ളതാണ് ഈ ദൗത്യം. ലെബനനിലെ ദുരിതബാധിതരുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ഈ സഹായം.

To advertise here,

ഞായറാഴ്ചയും റിയാദില്‍ നിന്ന് ലെബനനിലേക്ക് വൈദ്യസഹായവും ഭക്ഷണ സാധനങ്ങളും ലെബനന്‍ യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ അയച്ചിരുന്നു. 40 ടണ്ണിലധികം ദുരിതാശ്വാസ സഹായമാണ് ആദ്യഘട്ടത്തില്‍ അയച്ചത്.