മനാമ: സംഘടന സഹപ്രവര്‍ത്തകന്റെ സഹോദരനും രോഗബാധിതനുമായ കണ്ണൂര്‍ സ്വദേശി ഷാമില്‍ മോന്റെ ചികിത്സാ സഹായത്തിനായി ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഐ.വൈ.സി.സി) ബഹ്റൈന്‍ സമാഹരിച്ച ധനസഹായം കൈമാറി. 'സാന്ത്വനസ്പര്‍ശം' എന്ന പേരിലാണ് സംഘടന ഈ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നത്.
സഹായനിധി കെ.പി.സി.സി. മെമ്പറും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ റിജില്‍ മാക്കുറ്റിയാണ് ഷാമില്‍ മോന് കൈമാറിയത്. കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്ഹാന് മുണ്ടേരി, വാര്‍ഡ് കൗണ്‍സിലര്‍ ഷാഹിന മൊയ്ദീന് എന്നിവര്‍ സംബന്ധിച്ചു. ഐ.വൈ.സി.സി. ബഹ്റൈന്‍ ഏരിയ കമ്മിറ്റികളുടെയും, പ്രവര്‍ത്തകരുടെയും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെയാണ് തുക സമാഹരിക്കാന്‍ സാധിച്ചത്. സഹകരിച്ച എല്ലാവര്ക്കും ദേശീയ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ്, ചാരിറ്റി വിംഗ് കണ്‍വീനര്‍ സലീം അബുത്വാലിബ് എന്നിവര്‍ നന്ദി പറഞ്ഞു.
Published: 09 Nov 2025, 01:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented