റിയാദ്: സൗദി അറേബ്യയിലെ ഓവർസൈറ്റ് ആൻഡ് ആന്റി-കറപ്ഷൻ അതോറിറ്റിയായ 'നസാഹ' ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ നടത്തിയ അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി 430 സർക്കാർ ജീവനക്കാരെ അന്വേഷണ വിധേയരാക്കുകയും 131 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിലായവരിൽ ചിലരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

To advertise here,

ജൂലൈ മാസത്തിൽ രാജ്യത്തുടനീളം 2,338 പരിശോധനകൾ നടത്തിയതായി നസാഹ ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. പരിശോധനകളെ തുടർന്നാണ് അഴിമതി സംശയത്തിൽ 430 പേരെ ചോദ്യം ചെയ്യുകയും 131 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി അതോറിറ്റി വ്യക്തമാക്കി. അറസ്റ്റിലായവർക്കെതിരെ കൈകൂലി സ്വീകരിക്കൽ, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, സ്വാധീനം ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

അന്വേഷണ വിധേയരായവർ ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, മുനിസിപ്പാലി-പാർപ്പിട മന്ത്രാലയം എന്നിവിടങ്ങളിലെ ജീവനക്കാരാണെന്നും നസാഹ അറിയിച്ചു.