ചണ്ഡീഗഡ്: ‘പ്രണയിച്ച പെണ്ണിനെ താലികെട്ടി സ്വന്തമാക്കാനായി ജയിലിൽ നിന്നും താത്കാലിക പരോൾവാങ്ങി പോലീസ് വാഹനത്തിൽ മണ്ഡപത്തിൽ വന്നിറങ്ങുന്ന കുപ്രസിദ്ധനായ ഗുണ്ടാനേതാവ്..’ ഏതോ സിനിമയിലെ രംഗമാണെന്ന് തോന്നുമെങ്കിലും സംഭവം ഇന്ന് നടന്നതുതന്നെയാണ്, ഹരിയാണയിലെ ഝജ്ജറിൽ.
സംസ്ഥാനത്തെ തന്നെ ഏറ്റവും കുപ്രസിദ്ധനായ ഗുണ്ടാനേതാവായ മെയ്ൻപാൽ ധില്ലയ്ക്ക് തന്റെ കംബോഡിയൻ പങ്കാളിയെ വിവാഹം കഴിക്കാനായി കോടതി 12 മണിക്കൂർ സമയം അനുവദിച്ച വാർത്തയാണ് ഇപ്പോൾ വൈറലാകുന്നത്.
കൊലപാതകം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ധില്ല നിലവിൽ ഝജ്ജറിലെ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. 2018-ൽ പരോളിലിറങ്ങി കംബോഡിയയിലേക്ക് കടന്നുകളഞ്ഞ ധില്ലയെ കഴിഞ്ഞ വർഷമാണ് ഇന്ത്യയിലേക്ക് തിരികെ എത്തിച്ചത്.
അവിടെ താമസിച്ചിരുന്ന കാലത്താണ് ധില്ലൻ കംബോഡിയൻ യുവതിയായ മേറ്റ ചാനുമായി അടുപ്പത്തിലായത്. വിവാഹത്തിനായി മേറ്റ ചാനും മക്കളും അടുത്തിടെയാണ് ഇന്ത്യയിൽ എത്തിയത്. കനത്ത പോലീസ് സുരക്ഷയിൽ 12 മണിക്കൂർ നേരത്തെ പരോളാണ് കോടതി ഝജ്ജറിലെ ബാദ്ലി സ്വദേശിയായ ധില്ലയ്ക്ക് വിവാഹത്തിനായി അനുവദിച്ചിരിക്കുന്നത്.
ജയിലിന് സമീപമുള്ള ഫാം ഹൗസിൽ നടക്കുന്ന വിവാഹത്തിനായി രാവിലെ എട്ടുമണി മുതൽ രാത്രി എട്ടുമണിവരെ 12 മണിക്കൂർ 'കസ്റ്റഡി പരോൾ' ആണ് അനുവദിച്ചിരുന്നത്. വിവാഹ ചടങ്ങുകൾക്ക് ശേഷം പ്രതിയെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി.
കംബോഡിയയിൽ നിന്നുള്ള വധു
വധു മേറ്റ ചാൻ കംബോഡിയക്കാരിയാണ് എന്നതും ഈ വിവാഹത്തിന് മാധ്യമശ്രദ്ധ നേടിക്കൊടുക്കുന്നുണ്ട്. പരോളിലിറങ്ങി കംബോഡിയയിലേക്ക് കടന്നപ്പോഴാണ് ധില്ല ഇവരെ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങുകയും ഇവർക്ക് നാല് കുട്ടികളുണ്ടാകുകയും ചെയ്തു.
വിവാഹത്തിനായി തന്റെ മൂന്ന് മക്കളുമായാണ് ചാൻ ഇന്ത്യയിലെത്തിയത്. നാലാമത്തെ കുട്ടി കംബോഡിയയിൽ തന്നെയാണുള്ളത്. കൊലപാതകം ഉൾപ്പെടെ 22 കേസുകളാണ് മെയ്ൻപാൽ ധില്ലയ്ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
2007-ലും 2010-ലും രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഹിസാർ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുകയായിരുന്നു ഇയാൾ. ജയിലിൽ കഴിയവെ ഒരാളെ കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.
2018 ജൂലൈയിൽ ആറാഴ്ചത്തെ പരോളിൽ പുറത്തിറങ്ങിയ ഇയാൾ, തൊട്ടടുത്ത മാസം സോനു കുമാർ എന്ന വ്യാജ പേരിൽ രാജ്യംവിട്ടു. കംബോഡിയയിൽവെച്ച് വ്യാജ വിലാസത്തിൽ ഇയാൾ ബിസിനസ്സ് ആരംഭിച്ചു.
അന്വേഷണ ഏജൻസികൾക്ക് കംബോഡിയയിൽ ഇയാളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിക്കുകയും, ഹരിയാണ പോലീസിന്റെ അഭ്യർത്ഥനപ്രകാരം 2024 നവംബറിൽ ഇയാൾക്കെതിരെ ഇന്റർപോൾ റെഡ് നോട്ടീസ് പുറപ്പെടുവിക്കാൻ സിബിഐ സഹായിക്കുകയും ചെയ്തു.
കംബോഡിയൻ അധികൃതരുടെ സഹായത്തോടെ 2025 ജൂലൈയിൽ ഇയാളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഇയാളെ ഇന്ത്യയിലേക്ക് നാടുകടത്തിയത്.
Content Highlights: A notorious gangster, Mainpal Dhillon, serving a life sentence in Haryana, was granted a 12-hour parole to marry his Cambodian partner, attracting significant media attention. Dhillon, involved in numerous criminal cases, fled to Cambodia on parole in 2018, where he met and started a family with his partner, Meath Chan, who recently arrived in India with their children for the wedding.
Published: 24 Sept 2026, 09:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented