ജിദ്ദ: സൗദിയില്‍ 75-ാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വിവിധ പരിപാടികളോടെയായിരുന്നു ആഘോഷം. റിയാദിലെ ഇന്ത്യന്‍ എംബസിയിലും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിലും ആഘോഷ പരിപാടികള്‍ നടന്നു.

To advertise here,

റിയാദില്‍ അംബാസഡര്‍ സുഹൈല്‍ ഇജാസ് ഖാന്‍ പതാക ഉയര്‍ത്തുകയും രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കുകയും ചെയ്തു. ജിദ്ദയിലെ കോണ്‍സുലേറ്റില്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം നേതൃത്വം നല്‍കി. ഗാന്ധിപ്രതിമക്ക് മുന്നില്‍ കോണ്‍സല്‍ ജനറല്‍ പുഷ്പാര്‍ച്ചന നടത്തി. എംബസിക്ക് കീഴിലുള്ള ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ദേശീയ ഗാനാലാപനം നടത്തി. കോണ്‍സല്‍ ജനറല്‍ ദേശീയ പതാക ഉയര്‍ത്തി. രാഷ്ട്രപതിയുടെ പ്രസംഗം വായിച്ചു. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലും വിവിധ പരിപാടികള്‍ നടന്നു.