റിയാദ്: ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി റിയാദ് നോര്‍ത്ത് കലാലയം സാംസ്‌കാരിക വേദി രാജ്പഥ് എന്ന പേരില്‍ റിപ്പബ്ലിക് വിചാരം സംഘടിപ്പിച്ചു. ഒലയ സുലൈമാനിയ്യയിലെ ന്യൂമലാസ് ഓഡിറ്റോറിയത്തില്‍ ആര്‍എസ്‌സി ഗ്ലോബല്‍ കലാലയം സെക്രട്ടറി സലിം പട്ടുവം മോഡറേറ്ററായ പരിപാടി ഐസിഎഫ് റിയാദ് ഫിനാന്‍സ് സെക്രട്ടറി ഷമീര്‍ രണ്ടത്താണി ഉദ്ഘാടനം നിര്‍വഹിച്ചു. സൈനുദ്ദീന്‍ കുനിയില്‍ (ഐസിഎഫ്), റഷീദ് കുളത്തറ (ഒഐസിസി), ഷാഫി മാസ്റ്റര്‍ തുവൂര്‍ (കെഎംസിസി), നൗഫല്‍ അരീക്കോട് (ആര്‍എസ്‌സി) തുടങ്ങിയവര്‍ വിഷയം അവതരിപ്പിച്ചു. നിഹാല്‍ അഹ്‌മദ് സ്വാഗതവും അഷ്‌കര്‍ മഴൂര്‍ നന്ദിയും പറഞ്ഞു.

To advertise here,