ഡബ്ലിന്‍: അയര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസിയുടെ ആഭിമുഖ്യത്തില്‍ 76-ാം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. രാവിലെ പത്തിന് ഡബ്ലിന്‍ ബാലിസ്ബ്രിഡ്ജിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ അഖിലേഷ് മിശ്ര ദേശീയ പതാക ഉയര്‍ത്തി, റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. രാഷ്ട്രപതിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചു.

To advertise here,

ഫസ്റ്റ് സെക്രട്ടറി മുരുഗരാജ് ദാമോദരന്‍, അംബാസഡറുടെ പത്നി റീതി മിശ്ര തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു.

ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. അയര്‍ലന്‍ഡിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരും എംബസി ജീവനക്കാരും കുടുംബാംഗങ്ങളും ഉള്‍പ്പടെ നിരവധി പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.