മനാമ: വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗം കെ.സി.എ.യുമായി സഹകരിച്ചു നടത്തിയ ഇന്ത്യയുടെ 77-ാം റിപ്പബ്ലിക്ക് ദിനാഘോഷം ‘ദിൽസേ 3’ ശ്രദ്ധേയമായി. കുട്ടികൾക്കായി ചിത്രരചനാ മത്സരവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. ലേഡീസ് വിങ് പ്രസിഡന്റ് ഷീബ ഹബീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മിനി സന്തോഷ് സ്വാഗതം ആശംസിച്ചു. വോയ്സ് ഓഫ് ട്രിവാഡ്രം പ്രസിഡന്റ് സിബി കുര്യൻ, സെക്രട്ടറി വിനീഷ്, കേരള കത്തോലിക്ക അസോസിയേഷൻ സെക്രട്ടറി വിനു ക്രിസ്റ്റി, ദിൽസേ കൺവീനർ സുനി സെൽവരാജ് എന്നിവർ ആശംസകൾ നേർന്നു. സാമൂഹിക പ്രവർത്തക കാർത്തു സച്ചിൻ ദേവ്, സുമൻ, അശോക് ശൈലം എന്നിവർ അടങ്ങിയ ജഡ്ജിങ് പാനൽ ആണ് വിജയികളെ തിരഞ്ഞെടുത്തത്.
തുടർച്ചയായി മൂന്നാം വർഷമാണ് വി.ഓ.ടി. ലേഡീസ് വിങ് റിപ്പബ്ലിക്ക് ദിനാഘോഷത്തോട് അനുബന്ധിച്ച് കുട്ടികളിൽ ദേശസ്‌നേഹം, ദേശീയത എന്നിവ വളർത്തുന്നതിനും നമ്മുടെ നാടിന്റെ മഹത്തായ പാരമ്പര്യവും സംസ്‌കാരവും അവരിൽ വളർത്തുവാനും വേണ്ടി ദിൽസേ എന്ന പരിപാടി നട ത്തുന്നത്.
Content Highlights: The 77th Republic Day celebration of India, ‘Dilse 3’, organized by the Voice of Trivandrum Women’s Wing in collaboration with KCA, was notable
Published: 02 Feb 2026, 12:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented