മക്ക: വിശുദ്ധ മക്കയിലെ ഹറം പള്ളിയിലും മദീനയിലെ പ്രവാചക പള്ളിയിലും റംസാനിലെ ആദ്യ രാത്രിയിൽ ലക്ഷക്കണക്കിന് വിശ്വാസികൾ ഇഷാ, പ്രത്യേക പ്രാർഥനയായ തറാവീഹ് എന്നിവ നടത്തി. ഇസ്ലാമിലെ മൂന്നുപുണ്യ സ്ഥലങ്ങളിൽ രണ്ടെണ്ണമായ മക്കയിലും മദീനയിലും വിശുദ്ധ മാസത്തിന്റെ ആത്മീയതയും മുസ്ലീങ്ങളുടെ ഹൃദയങ്ങളിൽ അതിന്റെ സ്ഥാനവും രംഗം പ്രതിഫലിപ്പിച്ചു. ഹറം അധികാരികൾ സ്വീകരിച്ച സംയോജിത സേവനങ്ങളും സംഘടനാ നടപടികളും വിശ്വാസികൾക്ക് സുരക്ഷിതവും സുഗമവുമായ ആരാധനാ അന്തരീക്ഷം നൽകാൻ സഹായിച്ചു.

To advertise here,

ഹറം പള്ളിയുടേയും പ്രവാചക പള്ളിയുടെയും കാര്യങ്ങളുടെ പരിപാലനത്തിനുള്ള ജനറൽ അതോറിറ്റി, ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് പ്രവർത്തന തയ്യാറെടുപ്പുകൾ പൂർത്തിയാക്കി. സന്ദർശകർക്കും വിശ്വാസികൾക്കും സാധ്യമായ ഏറ്റവും മികച്ച സേവനങ്ങൾ നൽകാനും കർമ്മങ്ങൾ എളുപ്പത്തിലും ആശ്വാസത്തിലും ശാന്തതയിലും നിർവഹിക്കാനും അതോറിറ്റി ലക്ഷ്യമിടുന്നു.

പുണ്യമാസത്തിന്റെ ആദ്യരാത്രിയിൽ ധാരാളം വിശ്വാസികളും ഉംറ തീർഥാടകരും ഹറം പള്ളിയിലേക്ക് ഒഴുകിയെത്തി. ശാന്തവും ക്രമീകൃതവുമായ അന്തരീക്ഷത്തിലാണ് വിശ്വാസികൾ തറാവീഹ് പ്രാർഥന നടത്തിയത്. പള്ളിയിലും മുറ്റങ്ങളിലും അതോടൊപ്പം ഗതാഗതം സുഗമമായി നടക്കാനും ഫീൽഡ് ഫോളോ- അപ്പ് സഹായിച്ചു. പ്രവേശനത്തിനും പുറത്തുകടക്കലിനും സുഗമമായ സൗകര്യം ഒരുക്കി. നടപ്പാതകൾ ക്രമീകരിച്ചു. വിശ്വാസികളെ പ്രാർത്ഥനാ സ്ഥലങ്ങളിലേക്ക് നയിച്ചു ആചാരങ്ങൾ സുഗമമാക്കി.

പ്രായമായവർക്കും വികലാംഗർക്കും പ്രത്യേക റൂട്ടുകൾ സജ്ജീകരിച്ചു. മക്ക മദീന പള്ളികൾക്കും ഇവിടങ്ങളിൽ എത്തുന്ന വിശ്വാസികൾക്കും സൗദി ഭരണകൂടത്തിന്റെ കരുതലും റമദാനിൽ പൂർണമായ ആത്മീയ അന്തരീക്ഷം നൽകാനുള്ള അവരുടെ താത്പ്പര്യവും നടപടികൾ പ്രതിഫലിപ്പിക്കുന്നു.