ജിദ്ദ: ജിദ്ദ നവോദയ മക്കാ വെസ്റ്റ് ഏരിയ കമ്മിറ്റിയുടെ അഞ്ചാമത് യൂണിറ്റ് ബത്താ ഖുറേഷ് യൂണിറ്റ് രൂപീകരിച്ചു. ഏരിയ രക്ഷാധികാരി മുഹമ്മദ് മേലാറ്റൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സജീര്‍ കൊല്ലം അധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി നൈസല്‍കനി പത്തനംതിട്ട പാനല്‍ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി ഷെരിഫ് ഹനീഫ് പ്രസിഡന്റായും ഫിറോസ് കരുനാഗപ്പള്ളി സെക്രട്ടറിയായും ഷിഹാബ് അടിവാട് ട്രാഷററായും സമദ് വല്ലം, ജീവകാരുണ്യ കണ്‍വീനറായും അജിഷ് അടൂര്‍, നിഷാദ് മങ്കോട് എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും നിസ്സാം അടൂര്‍, റഷീദ് മന്നാന്‍ ജോ:സെക്രട്ടറിമാരായും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി നെജിബ് ആദിക്കാട്ടുകുളങ്ങര, കബീര്‍ സൈനുല്‍ ആബിദീന്‍, ഷിംജാദ് റാന്നി, നിഷാദ് എരുമേലി, അബു സലിം, റഫീക്ക് മന്നാന്‍, അക്ബര്‍ കോഴിക്കോട് എന്നിവരെയും യോഗം തിരഞ്ഞെടുത്തു. 

To advertise here,

ഏരിയാ കണ്‍വീനര്‍ റിയാസ് വെള്ളാമ്പുറം, സാനിഷ് പത്തനംതിട്ട, ഫിറോസ് കോന്നി, എമില്‍ താനൂര്‍, സഹദ് കുന്നിക്കോട്, ഫവാസ് കോന്നി, സുബൈര്‍ കണ്ണൂര്‍, അന്‍സീര്‍ പത്തനംതിട്ട, ഇര്‍ഷാദ് ഒറ്റപ്പാലം, ഷാനവാസ് പോത്തുകല്ല് എന്നിവര്‍ സംസാരിച്ചു. സനീഷ് പത്തനംതിട്ട സ്വാഗതവും ഹബീസ് പന്മന നന്ദിയും പറഞ്ഞു.