ഹൂസ്റ്റൺ: അടുത്ത രണ്ടു വർഷങ്ങൾ വൈവിധ്യമാർന്ന പരിപാടികൾ ഒരുക്കി അമേരിക്കൻ മാധ്യമ രംഗത്ത് സജീവ സാന്നിധ്യമാകുവാൻ പ്രതിജ്ഞയെടുത്ത് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) ഹൂസ്റ്റൺ ചാപ്റ്ററിന്റെ 2026-27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികൾ ചുമതലയേറ്റു. അപ്നാ ബസാർ ഓഡിറ്റോറിയത്തിൽ നടന്ന ചാപ്റ്റർ പൊതുയോഗത്തിൽ വച്ചാണ് ഭാരവാഹികൾ ചുമതലയേറ്റത്. ഏപ്രിൽ മാസത്തിൽ വിപുലമായ രീതിയിൽ ചാപ്റ്ററിന്റെ ഔപചാരിക പ്രവത്തനോദ്ഘാടനം നടത്തുന്നതിനും തീരുമാനിച്ചു.
പ്രസിഡന്റ് ഫിന്നി രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. ജോയിന്റ് ട്രഷറർ സജി പുല്ലാട് പ്രാർത്ഥനാ ഗാനം ആലപപിച്ചു. തുടർന്ന് ഐപിസിഎൻഎ ദേശീയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ചാപ്റ്റർ മുൻ പ്രസിഡന്റ് കൂടിയായ അനിൽ ആറന്മുളയ്ക്ക് ഫിന്നിയും ജീമോൻ റാന്നി അനുമോദനങ്ങൾ അർപ്പിച്ചു.
ഫിന്നി രാജു നടത്തിയ അധ്യക്ഷ പ്രസംഗത്തിൽ ഹൂസ്റ്റൺ ചാപ്റ്ററിനെ നാളിതു വരെ വളർത്തി വലുതാക്കി ഇന്ത്യ പ്രസ് ക്ലബ്ബിന്റെ ഏറ്റവും മികച്ച ചാപ്റ്ററുകളിൽ ഒന്നാക്കി മാറ്റിയ ഭാരവാഹികളോടും പ്രവർത്തകരോടും ഉള്ള നന്ദി അറിയിച്ചതോടൊപ്പം തുടർന്നുള്ള പ്രവർത്തനങ്ങളിലും എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം അഭ്യർത്ഥിച്ചു.
ട്രഷറർ വിജു വർഗീസ് സാമ്പത്തികകാര്യങ്ങൾ വിശദീകരിച്ചു. പുതിയ വർഷത്തിൽ നിരവധി നവീന പദ്ധതികളും പരിപാടികളും നടത്താൻ ചാപ്റ്റർ തീരുമാനിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാകാൻ തീരുമാനിച്ച ചാപ്റ്റർ പൊതു സമൂഹത്തിന്റെ വിഷയങ്ങളിൽ പ്രതികരിക്കും.
ഹൂസ്റ്റണിലെ തിരഞ്ഞെടുക്കപ്പെട്ട മലയാളി ജനപ്രതിനിധികളെ ഉൾപ്പെടുത്തി 'മാധ്യമ വിചാരണ' ചർച്ചകൾ, നിയമസഭ ഇലക്ഷൻ ഡിബേറ്റ്, വിനോദ യാത്ര, പ്രസ്മീറ്റുകൾ കൂടാതെ എല്ലാ മാസവും പൊതുചർച്ചകൾ സംഘടിപ്പിക്കുന്നതും ഉൾപ്പെടുന്നു. ഹ്യൂസ്റ്റൺ മലയാളി സമൂഹത്തിനും പൊതുസമൂഹത്തിനും കൂടുതൽ സജീവ സാന്നിധ്യമായി മാറുക എന്നതാണ് ലക്ഷ്യം.
മാധ്യമ രംഗത്തെ നിറസാന്നിധ്യങ്ങളായ സൈമൺ വളാച്ചേരിൽ, ജോയ് തുമ്പമൺ, ആൻസി ശാമുവേൽ, ജോർജ് തെക്കേമല, മോട്ടി മാത്യു, ജോർജ് പോൾ, ഡോ.രഞ്ജിത് പിള്ള, അജു വാരിക്കാട്, ഡോ.സുബിൻ ബാലകൃഷ്ണൻ, ജോൺ. ഡബ്ല്യു വർഗീസ്, മൈക്കിൾ ജോയ് (മിക്കി) തുടങ്ങിയവർ ചർച്ചകളിൽ സജീവമായി പങ്കെടുത്തു. തുടർന്ന് ജോയിന്റ് സെക്രട്ടറി ഡോ.റെയ്ന റോക്ക് നന്ദി രേഖപ്പെടുത്തി. ഡിന്നറിനു ശേഷം യോഗം സമാപിച്ചു.
വാർത്തയും ഫോട്ടോയും : ജീമോൻ റാന്നി
Content Highlights: IPCNA new committe members
Published: 23 Feb 2026, 10:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented