ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി സംഘടനകളിൽ സജീവ സാന്നിധ്യമായ ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ (NYMA) 2026 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രമുഖ സംരംഭകനും സാമൂഹിക പ്രവർത്തകനുമായ രാജേഷ് പുഷ്പരാജനെ പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുത്തു. ന്യൂയോർക്കിലെ കേരള കിച്ചൻ റസ്റ്റോറന്റിൽ വെച്ച് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചത്. പ്രസിഡന്റ് ബിബിൻ മാത്യു തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ രണ്ട് വർഷക്കാലം വേണ്ട സപ്പോർട്ട് തന്ന കമ്മിറ്റി അംഗങ്ങൾക്കും, മെംബേർസിനും നന്ദി അറിയിച്ചു സംസാരിച്ചു.
അസോസിയേഷന്റെ ബോർഡ് ചെയർമാൻ ലാജി തോമസിന്റെ നേതൃത്വത്തിൽ നടന്ന മികച്ച ഒരുക്കങ്ങൾ ഈ വർഷത്തെ പൊതുയോഗത്തെ ശ്രദ്ധേയമാക്കി. തിരഞ്ഞെടുപ്പ് നടപടികൾ സുതാര്യവും സൗഹാർദ്ദപരവുമായി നടത്തുന്നതിൽ അദ്ദേഹം മുഖ്യപങ്കുവഹിച്ചു.
നിലവിലെ ബോർഡ് ചെയർമാൻ ലാജിതോമസ് അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 2026 വർഷത്തെ പുതിയ ഭാരവാഹികളായി പ്രസിഡന്റ്: രാജേഷ് പുഷ്പരാജൻ, വൈസ് പ്രസിഡന്റ്: തോമസ് സക്കറിയ, സെക്രട്ടറി: പ്രേം കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി: ജോജി മാത്യു, ട്രഷറർ: തോമസ് പായിക്കാട്ട്, ജോയിന്റ് ട്രഷറർ: ജോർജ് ഡേവിഡ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: സാം തോമസ്, ഡഗ്ലിഷ് വടക്കാമണ്ണിൽ, ജിൻസ് ജോസഫ്, സാബു ജോസഫ്, ഷാജി മാത്യു, ജോർജ് ജോസഫ്, ടിൻസൻ പീറ്റർ, പി.ആർ.ഒ :ജേക്കബ് മാനുവൽ
ഓഡിറ്റേർസ്: ജോസ് ബേബി, നൂപ കുര്യൻ എന്നിവരെ തിരഞ്ഞെടുത്തു.
അസോസിയേഷന്റെ ഭാവി പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകാൻ ബിബിൻ മാത്യുവിനെ ബോർഡ് ചെയർമാനായി തിരഞ്ഞെടുത്തു. മാത്യു ജോഷ്വ, ജേക്കബ് കുര്യൻ, ലാജി തോമസ്, കുര്യൻ സ്കറിയ എന്നിവരാണ് ബോർഡ് അംഗങ്ങൾ.
ന്യൂയോർക്കിലെ മലയാളികൾക്കിടയിൽ ഐക്യം വർധിപ്പിക്കുന്നതിനും, രണ്ടാം തലമുറയിലെ മലയാളി യുവാക്കളെ സംഘടനയുടെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനുമുള്ള വിപുലമായ പദ്ധതികൾക്ക് പുതിയ കമ്മിറ്റി മുൻഗണന നൽകുമെന്ന് നിയുക്ത പ്രസിഡന്റ് രാജേഷ് പുഷ്പരാജൻ അറിയിച്ചു. സെക്രട്ടറി ജേക്കബ് കുര്യൻ മീറ്റിങിൽ പങ്കെടുത്ത ഏവർക്കും നന്ദി അറിയിച്ചു.
വാർത്തയും ഫോട്ടോയും : ലാജി തോമസ്
Content Highlights: NYMA new committee members
Published: 29 Jan 2026, 05:38 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented