തബൂക്ക്: മലയാളം മിഷന്‍ തബൂക്ക് മേഖലയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു. പരിപാടി ലോക കേരള സഭാംഗം ഫൈസല്‍ നിലമേല്‍ ഉദ്ഘാടനം ചെയ്തു. 

To advertise here,

റഹീം തബൂക്ക് അധ്യക്ഷത വഹിച്ച യോഗത്തില്‍ മലയാളം മിഷന്‍ തബൂക്ക് മേഖല കോര്‍ഡിനേറ്റര്‍ ഉബൈസ് മുസ്തഫ സ്വാഗതം പറഞ്ഞു. മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ വിദഗ്ദ്ധ സമിതിയംഗം സാജിത ടീച്ചര്‍, കലാ-സാംസ്‌കാരിക പ്രവര്‍ത്തകന്‍ അക്രം തലശ്ശേരി എന്നിവര്‍  ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി. മലയാളം  കവിതാലാപനം, കേരളത്തിന്റെ ചരിത്രാവതരണം, മലയാളം ചലച്ചിത്ര ഗാനങ്ങള്‍, ലളിത ഗാനം, ചോദ്യോത്തര പംക്തി, ജില്ലകളുടെ പ്രത്യേകതകള്‍, നാടന്‍ പാട്ടുകള്‍  തുടങ്ങിയ വിവിധ പരിപാടികള്‍ കുട്ടികളും അധ്യാപകരും അവതരിപ്പിച്ചു. 

കേരള സര്‍ക്കാര്‍ അംഗീകരിച്ച എം.ടി വാസുദേവന്‍ നായര്‍ എഴുതിയ ഭാഷ പ്രതിജ്ഞ അല്ലി രമേശ് ചൊല്ലിക്കൊടുത്തു. പരിപാടിക്ക് ജോസ് സ്‌കറിയ നന്ദി രേഖപ്പെടുത്തി.