മദീന: ഇന്തോനേഷ്യൻ ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ്  മക്ക - മദീനക്കിടയിലെ വാദി ഖുദൈമിൽ അപകടത്തിൽപ്പെട്ട് തീപിടിച്ച് ആറ് പേർ മരിച്ചു. വ്യാഴാഴ്ചയാണ്  ദാരുണമായ അപകടം ഉണ്ടായത്. 

To advertise here,

ഉംറ തീർത്ഥാടകരുമായി സഞ്ചരിച്ച  ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് മറിഞ്ഞാണ് തീപിടിച്ചത്. ബസിലുണ്ടായിരുന്ന മറ്റു 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ജിദ്ദ പട്ടണത്തിൽനിന്നു ഏതാണ്ട് നൂറ്റി അമ്പതു കിലോമീറ്റെർ അകലമുണ്ട് അപകടമുണ്ടായ വാദി ഖുദൈദ റോഡിനടുത്തേക്കു. വിശുദ്ധ റമളാനിൽ ഉംറ നിർവഹിക്കാനെത്തിയ 20 ഇന്ത്യോനേഷ്യക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്.