ജിദ്ദ: സേവനങ്ങള്‍ നല്‍കുന്നതില്‍ അശ്രദ്ധ കാണിച്ചതിനാല്‍ നിരവധി ഉംറ കമ്പനികളുടെ ലൈസന്‍സുകള്‍ റദ്ദാക്കിയതായി സൗദി ഹജജ്-ഉംറ മന്ത്രാലയം അറിയിച്ചു. തീര്‍ഥാടക സേവന കടമ നിര്‍വ്വഹിക്കുന്നതില്‍ ഉംറ കമ്പനികള്‍ പരാജയപ്പെട്ടിതിനാലാണ് അംഗീകാരം റദ്ദാക്കിയതെന്ന് മന്ത്രാലയം അറിയിച്ചു.

To advertise here,

ഈ കമ്പനികളുടെ വീഴ്ചക്കെതിരെ ഉചിതമായ മറ്റ് ശിക്ഷാ നടപടികളും സ്വീകരിക്കുന്നതിനു പുറമെ, അവരുടെ വീഴ്ച പരിശോധിക്കാന്‍ യോഗ്യതയുള്ള അധികാരികള്‍ക്ക് റഫര്‍ ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.

ദൈവത്തിന്റെ അതിഥികളുടെ സൗകര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്നതായി കമ്പനികള്‍ക്കെതിരെയുള്ള നടപടകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സൗദി ഹജജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍-റബിയ മറുപടി പറഞ്ഞു.

ഓരോ ഹജജ് തീര്‍ഥാടകനും ഉംറ നിര്‍വ്വഹിക്കുന്നവര്‍ക്കും അനുയോജ്യമായ സൗകര്യമൊരുക്കുകയും സേവനം നല്‍കുകയും ചെയ്ത് തീര്‍ത്ഥാടക അനുഭവം മെച്ചപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സേവനത്തില്‍ വീഴ്ച വരുത്തുന്ന വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമെതിരെ തങ്ങള്‍ മൃദുസമീപനം സ്വീകരിക്കില്ലെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.