ജിദ്ദ: സൗദി എയര്‍ നാവിഗേഷന്‍ സര്‍വീസസ് കമ്പനി റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം ഇക്കഴിഞ്ഞ ഹജ്ജ് സീസണില്‍ വിമാന ഗതാഗതത്തിന്റെ വരവ്, പുറപ്പെടല്‍ എന്നിവയില്‍ ആഭ്യന്തര, അന്തര്‍ദേശീയ വിമാന സര്‍വീസുകളുടെ എണ്ണം 1,40,000 കവിഞ്ഞിരുന്നതായി റിപ്പോര്‍ട്ട്. ഇത് മുന്‍വര്‍ഷത്തേക്കാള്‍ 8% വളര്‍ച്ചാ നിരക്ക് കൈവരിച്ചുവെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.

To advertise here,

വിമാനം എത്തുന്ന കാര്യത്തില്‍ 74,900 വിമാന ഗതാഗത നീക്കങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് 15% വളര്‍ച്ച നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

കഴിഞ്ഞ ഹജ്ജ് നാളില്‍ ദുല്‍-ഖഅദ 1 മുതല്‍ ദുല്‍-ഹിജ്ജ 8 വരെയുള്ള സമയത്താണ് ആഗമന ഘട്ടത്തില്‍ 74,900 വിമാന സര്‍വീസുകള്‍ രേഖപ്പെടുത്തിയത്. ഇത് മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 15% വളര്‍ച്ചാ നിരക്കാണ് കാണിക്കുന്നത്. അതേസമയം ഹജ്ജ് കര്‍മ്മത്തിനു ശേഷം ദുല്‍-ഹിജ്ജ 23 മുതല്‍ മുഹറം 15 വരെയുള്ള സമയത്തു വിമാനങ്ങള്‍ പുറപ്പെടല്‍ ഘട്ടത്തില്‍ ഏകദേശം 66,000 വിമാന സര്‍വീസുകള്‍ വരെയെത്തിയിരുന്നു. 2% വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയതെന്ന് ഇത് അര്‍ത്ഥമാക്കുന്നു.

കഴിഞ്ഞ ദുല്‍-ഹിജ്ജ 2-ാം തീയതി ദൈനംദിന വിമാന സര്‍വീസുകളുടെ കാര്യത്തില്‍ റെക്കോര്‍ഡ് സര്‍വീസ് ആണ് രേഖപ്പെടുത്തിയത്. ഇത് ഏകദേശം 2,300 സേവനങ്ങളില്‍ എത്തി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4% വളര്‍ച്ചാ നിരക്കാണ് ഇത് കാണിക്കുന്നത്.

213 എയര്‍ലൈനുകള്‍ക്ക് കമ്പനി നാവിഗേഷന്‍ സേവനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത് അവരുടെ അന്താരാഷ്ട്ര പങ്കാളിത്തത്തിന്റെ വ്യാപ്തിയും സീസണില്‍ രാജ്യത്തിന്റെ വ്യോമാതിര്‍ത്തി കടന്നുപോയ ലക്ഷ്യസ്ഥാനങ്ങളുടെ വൈവിധ്യവും പ്രകടമാക്കുന്നതാണ്. ഈ അസാധാരണ പ്രകടനം രാജ്യത്തിന്റെ വ്യോമ നാവിഗേഷന്‍ സംവിധാനത്തിന്റെ വിപുലമായ സന്നദ്ധതയുടെ നേരിട്ടുള്ള പ്രതിഫലനമാണ് എന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. പ്രത്യേകിച്ച് ഉയര്‍ന്ന പ്രവര്‍ത്തന സാന്ദ്രതയുള്ള സീസണുകളില്‍, സുഗമവും കാര്യക്ഷമവുമായ വ്യോമഗതാഗതം ഉറപ്പാക്കുന്നതില്‍ ഇത് ഒരു അടിസ്ഥാന സ്തംഭമാണെന്ന് അധികൃതര്‍ പറയുന്നു.