ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനു കടല്‍ മാര്‍ഗമുള്ള ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘത്തിനു ജിദ്ദ ഇസ്ലാമിക് പോര്‍ട്ടില്‍ സ്വീകരണം നല്‍കി. സുഡാനില്‍ നിന്നുള്ള 1,407 തീര്‍ത്ഥാടകര്‍ ഉള്‍പ്പെടുന്ന സംഘത്തെ ഗതാഗത, ലോജിസ്റ്റിക്‌സ് സേവനങ്ങളുടെ അസിസ്റ്റന്റ് മന്ത്രി അഹമ്മദ് ബിന്‍ സുഫ്യാന്‍ അല്‍-ഹസ്സനും മറ്റ് ഉദ്യോഗസ്ഥരും സ്വീകരിച്ചു.

To advertise here,

ഹാജിമാര്‍ എത്തിച്ചേര്‍ന്ന് സ്വീകരിക്കുന്നത് മുതല്‍ ബാഗേജ് കൈകാര്യം ചെയ്യല്‍, പുണ്യസ്ഥലങ്ങളിലേക്കുള്ള ഗതാഗതം വരെയുള്ള എല്ലാ കാര്യങ്ങളും തീര്‍ഥാടകരെ സന്നദ്ധത ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സൗദി തുറമുഖ അതോറിറ്റി (മവാനി) നടപ്പാക്കിയിട്ടുണ്ടെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. നേരിട്ടുള്ള ലഗേജ് കൈമാറ്റമടക്കം ഈ വര്‍ഷം മവാനി തീര്‍ത്ഥാടക യാത്ര സുഗമമാക്കുന്നതിനുള്ള സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.