റിയാദ്: റിയാദ് ലക്ഷ്യമാക്കി ഹൂതി വിമതർ വിക്ഷേപിച്ച രണ്ട് ഡ്രോണുകൾ സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞ് തകർത്തു. യമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികിയാണ് ഇക്കാര്യം അറിയിച്ചത്.

To advertise here,

റിയാദ് മേഖലയെ ലക്ഷ്യമാക്കി ഹൂതി വിമതർ വിക്ഷേപിച്ച രണ്ട് ഡ്രോണുകളാണ് വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞ് നശിപ്പിച്ചതെന്ന് അൽ-മാലികി പറഞ്ഞു. ഖമീസ് മുഷൈത്ത് ലക്ഷ്യമാക്കി ഹൂതി വിമതർ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞ് നശിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി.

“സൗദി അറേബ്യയെ ലക്ഷ്യമാക്കി വരുന്ന മിസൈൽ, ഡ്രോൺ ഭീഷണികൾ ഞങ്ങൾ നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുകയാണ്,” അൽ-മാലികി പറഞ്ഞു.