ജിദ്ദ: സൗദിയിലുള്ള വാഹന ഉടമകള്‍ ഗതാഗത പിഴകളുടെ കുടിശ്ശികയിലെ 50 ശതമാനം കിഴിവ് പ്രയോജനപ്പെടുത്തുവാനുള്ള അവസരം 2025 ഏപ്രില്‍ 18 ന് മുന്‍പ് ഉപയോഗിക്കണം എന്ന് സൗദി ജനറല്‍ ട്രാഫിക് വകുപ്പ് അറിയിച്ചു.

To advertise here,

2024 ഏപ്രില്‍ 18 ന് മുമ്പ് വരെ നടത്തിയ നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഈ അവസരം ഉപയോഗപ്പെടുത്തി അടക്കാവുന്നതാണ്. ഈ അവസരം ഡ്രൈവര്‍മാര്‍ക്ക് അവരുടെ സാമ്പത്തിക ഭാരം കുറയ്ക്കാന്‍ സഹായിക്കും.

ഡ്രൈവര്‍മാര്‍ക്ക് അവരുടെപേരിലുള്ള സാമ്പത്തിക പിഴ ഒറ്റ തവണയായോ വെവ്വേറെയായോ അടച്ചുതീര്‍ക്കാനുള്ള അവസരം ഗതാഗത വിഭാഗം ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ 18 ന് മുന്‍പ് പിഴ അടക്കാത്തവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

റോഡ് സുരക്ഷ പാലിക്കേണ്ടത് ഡ്രൈവിംഗ് പെരുമാറ്റചട്ടങ്ങളില്‍പ്പെട്ട ഉത്തരവാദിത്വമാണ്. അതുകൊണ്ട് പൊതുജനങ്ങള്‍ ട്രാഫിക് ചട്ടങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും ഗതാഗത വിഭാഗം അറിയിച്ചു.