ദോഹ: പരിസ്ഥിതിയെ സംരക്ഷിക്കുകയും പ്രകൃതിവിഭവങ്ങൾ വരുംതലമുറകൾക്കായി കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് മീഡിയാപ്ലസും മൈൻഡ് ട്യൂൺ ഇക്കോവേവ്‌സും സംയുക്തമായി ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ദോഹയിലെ ഉമ്മുസനീം പാർക്കിൽ നടന്ന പരിപാടിയിൽ പരിസ്ഥിതി റാലിയും ചർച്ചാ സംഗമവും നടന്നു.
കെ.ബി.എഫ് പ്രസിഡന്റ് ഷഹീൻ മുഹമ്മദ് ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും കടമയാണെന്നും പ്രകൃതിയോടുള്ള ഉത്തരവാദിത്തബോധം വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പറഞ്ഞു. വ്യക്തികളും സംഘടനകളും കൈകോർക്കുമ്പോൾ മാത്രമേ പരിസ്ഥിതി വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്ന് നടന്ന ചർച്ചാ സംഗമത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. എഫ്.സി.സി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹബീബുറഹ്‌മാൻ കിഴിശ്ശേരി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ സമൂഹത്തിന്റെ പങ്കാളിത്തം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.
പ്രശസ്ത പർവതാരോഹകയും എഴുത്തുകാരിയുമായ സ്വപ്ന ഇബ്രാഹിം പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം കൂടുതൽ ദൃഢമാക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു.
മൈൻഡ് ട്യൂൺ ഇക്കോവേവ്‌സ് ഗ്ലോബൽ സെക്രട്ടറി ജനറൽ മഷ്ഹൂദ് തിരുത്തിയാട്, ഖത്തർ ചെയർമാൻ മുത്തലിബ് മട്ടന്നൂർ, അബ്ദുൽ റഊഫ് കൊണ്ടോട്ടി, ജി.ആർ.സി.സി ഉപദേഷ്ടാവ് സുബൈർ പാണ്ടവത്ത്, മനഃശാസ്ത്രജ്ഞ ആയിഷ സൈബൂൽ, ഖത്തർ ടെക് മാനേജിംഗ് ഡയറക്ടർ ജെബി കെ. ജോൺ, സ്പ്രിംഗ് ഇന്റർനാഷണൽ എം.ഡി ഫഹദ്, സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് ചെറുവള്ളൂർ എന്നിവർ സംസാരിച്ചു.
മീഡിയാപ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര ചർച്ചാ സംഗമം നിയന്ത്രിച്ചു. പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനുമായി കൂടുതൽ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Published: 08 Jun 2026, 12:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented