
തിരുവല്ല: ഖത്തറിലെ തിരുവല്ലാ താലൂക്ക് നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് തിരുവല്ല അസോസിയേഷൻ 23-ാം സ്ഥാപകദിനം ആഘോഷിച്ചു. 23 വർഷം മുൻപ് ഖത്തറിൽ പ്രവർത്തനമാരംഭിച്ച ഈ സംഘടന, പ്രവാസികൾക്കിടയിൽ സജീവമായി പ്രവർത്തിക്കുന്നതിനോടൊപ്പം തന്നെ തിരുവല്ലയുടെയും അതിന്റെ പ്രാന്തപ്രദേശങ്ങളുടെയും വികസന പ്രവർത്തനങ്ങളിലും ആതുരസേവന-കലാകായിക രംഗങ്ങളിലും സജീവമായ സാന്നിധ്യമാണ്.
ഇത്തവണത്തെ സ്ഥാപകദിനാഘോഷങ്ങൾ കവിയൂരിലെ വികാസ് സ്കൂളിലാണ് സംഘടിപ്പിച്ചത്. സ്നേഹത്തിന്റെ പ്രതീകമായിരുന്ന മാർത്തോമാ സഭയുടെ വലിയ മെത്രാപ്പോലീത്ത ക്രിസ്റ്റോസ്റ്റം തിരുമേനിയുടെ അനുഗ്രഹാശിസ്സുകളോടെ, തിരുവല്ല വൈ.എം.സി.എയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്. വികാസ് സ്കൂളിലെ കുഞ്ഞുങ്ങളോടൊപ്പം സമയം ചെലവഴിച്ചും അവരുടെ കലാപ്രകടനങ്ങൾ ആസ്വദിച്ചും മധുരപലഹാരങ്ങളും ഉച്ചഭക്ഷണവും പങ്കുവെച്ചുമാണ് അംഗങ്ങൾ ആഘോഷിച്ചു.
ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫോട്ടാ രക്ഷാധികാരി കെ. വി. തോമസ്, ഈ കുഞ്ഞുങ്ങളോടൊപ്പം സമയം ചെലവഴിക്കാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി പറഞ്ഞു. യോഗത്തിൽ നാട്ടിൽ തിരിച്ചെത്തിയ മുൻകാല ഫോട്ട ഭാരവാഹികളായ മാത്യു വർഗീസ്, ബാബു വർഗീസ്, വർഗീസ് വർഗീസ്, റെജി കെ. ബേബി, ഷാജി തേൻമഠം, സജി ജോൺസൺ, കുരുവിള ജോർജ്, ജോർജ് കെ. തോമസ്, ഷിബു തേൻമഠം, വർക്കി ശാമുവേൽ, അലക്സ് തോമസ് എന്നിവരും സംസാരിച്ചു. കൂടാതെ വൈ.എം.സി.എ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി സാജൻ വർഗീസ്, ഫിനാൻസ് സെക്രട്ടറി ജോയ് ജോൺ, സ്കൂൾ ഹെഡ്മിസ്ട്രസ് ലതാ രാജേഷ് എന്നിവരും ചടങ്ങിന് ആശംസകൾ നേർന്നു. അധ്യാപകരും ജീവനക്കാരും എഴുപതോളം സ്കൂൾ കുട്ടികളും ഉൾപ്പെടെ നൂറോളം പേർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു.
Content Highlights: Celebration of the 23rd anniversary of the Friends of Thiruvalla Association (FOTA)., Charity-focused event held at Vikas School, Kaviyoor., Interaction between FOTA members and school children through cultural programs and meals., Presence of notable former FOTA officials and community leaders., Highlighting the association's ongoing role in Thiruvalla's development and social service.
Published: 27 Jun 2026, 09:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented