ദോഹ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാം കുരുവിളയ്ക്ക് ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ യാത്രയയപ്പ് നൽകി. ഇസ്ലാഹി സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു. ഒന്നാം ഖത്തർ മലയാളി സമ്മേളനം മുതൽ തന്നെ ഇസ്ലാഹി സെന്ററുമായി അടുത്ത ആത്മബന്ധം പുലർത്തിയിരുന്ന വ്യക്തിത്വമായിരുന്നു സാം കുരുവിളയെന്ന് സെന്റർ പ്രസിഡന്റ് സിറാജ് ഇരിട്ടി അനുസ്മരിച്ചു.
ചടങ്ങിൽ അബ്ദുല്ലത്തീഫ് നല്ലളം, ഷമീർ വലിയവീട്ടിൽ, നസീർ പാനൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുജീബ് മദനി, നിസാർ ചെട്ടിപ്പടി തുടങ്ങിയവർ സംബന്ധിച്ചു. സാമൂഹിക സേവന രംഗത്തും ബിസിനസ് രംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച സാം കുരുവിള, ദോഹയിലെ സാംസ്‌കാരിക കൂട്ടായ്മകളിലെ സജീവ സാന്നിധ്യമായിരുന്നു. മടക്കയാത്രയിൽ ഇസ്ലാഹി സെന്ററിന്റെ സ്‌നേഹോപഹാരവും അദ്ദേഹത്തിന് കൈമാറി.
Published: 30 Apr 2026, 10:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented