ദോഹ: ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തില്‍ ഏറെ പ്രശസ്തമായ ഖിയ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് 24 ന് ദോഹ സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ തുടക്കമാവും.
കഴിഞ്ഞ ദിവസം വെസ്റ്റിന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റ് ലോഞ്ചിങ് സെറിമണിയോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സംഘാടകര്‍ ഇക്കാര്യമറിയിച്ചത്. 'ഏറെ പുതുമകളുമായാണ് ഈ വര്‍ഷത്തെ ഖിയ ചാമ്പ്യന്‍സ് ലീഗ് നടത്തപ്പെടുന്നത്. 3 വ്യത്യസ്ത ടൂര്‍ണമെന്റുകളാണ് ഈ വര്‍ഷം ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി നടന്നു വരുന്ന സീനിയര്‍ ചാമ്പ്യന്‍സ് ലീഗിന് പുറമെ 40 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കുള്ള മാസ്റ്റേഴ്‌സ് ലീഗ്, അണ്ടര്‍ 14 ആണ്‍കുട്ടികളുടെ ജൂനിയര്‍ ചാമ്പ്യന്‍സ് ലീഗ് എന്നിവയാണ് പുതിയ രണ്ടു ഫോര്‍മാറ്റുകള്‍.' പത്രസമ്മേളനത്തില്‍ ഖിയ ജനറല്‍ സെക്രട്ടറിയും ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റ് ഹെഡുമായ രഞ്ജിത് രാജു പറഞ്ഞു. ടൂര്‍ണമെന്റ് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ മിബു ജോസ്, ടൂര്‍ണമെന്റ് ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായ അല്‍ വഹ കാര്‍സ് കൈയ് ബ്രാന്‍ഡ് ജനറല്‍ മാനേജര്‍ ആന്‍ഡ്രൂ പാല്‍മെര്‍, ഖിയ പ്രസിഡന്റ് അബ്ദുറഹീം, ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റര്‍ സഫീര്‍ എന്നിവര്‍ സംസാരിച്ചു.
വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് എത്തിയ സ്പോണ്‍സര്‍മാര്‍, ടീമുകള്‍, മീഡിയാ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ലോഞ്ചിങ് സെറിമണിയില്‍ അല്‍ വഹ കാര്‍സ് കൈയ് ബ്രാന്‍ഡ് ടൂര്‍ണമെന്റിന്റെ ടൈറ്റില്‍ പാര്‍ട്ണര്‍മാരായി പ്രഖ്യാപിച്ചു. ഓട്രോള്‍ ടെക്‌നോളോജിസ് പ്ലാറ്റിനം പാര്‍ട്ണര്‍മാരായപ്പോള്‍, കാസില്‍ ഗ്രൂപ്പ്, ഹോട്ട് ആന്‍ഡ് കൂള്‍, ഇസുസു ജൈദ ഗ്രൂപ്പ് എന്നിവര്‍ ഡയമണ്ട് പാര്‍ട്ണര്‍മാരായി. ദോഹയിലെ പ്രമുഖരായ നിരവധി മറ്റു കമ്പനികളും ടൂര്‍ണമെന്റുമായി ധാരണാപത്രം ഒപ്പു.
തുടര്‍ന്ന് ഖിയ പ്രസിഡന്റ് അബ്ദുറഹീം അധ്യക്ഷനായ ഉദ്ഘാടന സെഷന്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി വൈഭവ് ഠണ്ഡലേ ഉദ്ഘാടനം ചെയ്തു. ഐഎസ്‌സി പ്രസിഡന്റ് ഇപി അബ്ദുറഹ്‌മാന്‍, ഐസിസി പ്രസിഡന്റ് ഷാനവാസ് ബാവ, ആന്‍ഡ്രൂ പാല്‍മാര്‍, സൈം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
വിവിധ മന്ത്രാലയങ്ങളെ പ്രതിനിധീകരിച്ചു മുഹമ്മദ് ഹുസ്സൈന്‍ അല്‍ എമാദി, ഫായിസ്, താമര്‍ എന്നിവര്‍ക്ക് പുറമെ നിരവധി കമ്മ്യൂണിറ്റി നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.
പത്രസമ്മേളനതിനു ശേഷം നടന്ന ഗ്രൂപ്പ് സ്റ്റേജ് ഡ്രോക്ക് ടൂര്‍ണമെന്റ് കോഓര്‍ഡിനേറ്റര്‍ നിഹാദ് അലി അര്‍മാന്‍, അബ്ദുല്‍ അസീസ്, ജിംനാസ് എന്നിവര്‍ നേതൃത്വം നല്‍കി.
Content Highlights: champions league
Published: 19 Apr 2025, 04:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented