മസ്കറ്റ്: മികച്ച അറബ് മന്ത്രിയായി ഒമാൻ ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സാലിം അൽ ഹബ്‌സി തെരഞ്ഞെടുത്തു. 'അറബ് ഗവൺമെന്റ് എക്‌സലൻസ് അവാർഡിന്റെ നാലാമത് പതിപ്പിലാണ് ഒമാൻ ധനകാര്യ മന്ത്രി തെരെഞ്ഞെടുക്കപ്പെട്ടത്.
കെയ്റോയിലെ അറബ് ലീഗിന്റെ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലായിരുന്നു അവാർഡ് പ്രഖ്യാപനം.
സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിൽ ഒമാനിൻ ഗവൺമെൻറ് തൊഴിൽ സംവിധാനം കൈവരിച്ച മികവാണ് ഈ ബഹുമതിയിയെന്ന് അൽ ഹബ്‌സി പറഞ്ഞു. കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Oman Finance Minister wins ‘Best Arab Minister’ honour
Published: 07 Dec 2025, 10:50 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented