മസ്കറ്റ്: ആത്മീയ പഠനങ്ങളും ആദർശ ചർച്ചകളും ഹൃദയസ്പർശിയായ പ്രഭാഷണങ്ങളും കൊണ്ട് ശ്രദ്ധേയമായി സമസ്ത ഇന്റർനാഷണൽ കൗൺസിൽ ഒമാൻ നാഷണൽ കമ്മിറ്റിയുടെ പ്രവർത്തക ക്യാമ്പ് 'വേവ് 2K26' സമാപിച്ചു. സീബിലെ അൽ ഫൈസൽ ഗസ്റ്റ് ഹൗസിൽ നടന്ന ക്യാമ്പിൽ 150-ഓളം പ്രതിനിധികൾ പങ്കെടുത്തു.
എസ്.ഐ.സി. ഒമാൻ നാഷണൽ സെക്രട്ടറി ഷുക്കൂർ ഹാജിയുടെ അധ്യക്ഷതയിൽ സയ്യിദ് ഷംസുദ്ദീൻ ഫൈസി സോഹാർ ഉദ്ഘാടനം ചെയ്തു. സുബൈർ ഫൈസി സ്വാഗതവും സഈദലി ദാരിമി നന്ദിയും പറഞ്ഞു.
നാസിഹീൻ ടീം അംഗങ്ങൾക്കുള്ള പ്രത്യേക പരിശീലനത്തോടെയാണ് ക്യാമ്പ് ആരംഭിച്ചത്. മുസ്തഫ അശ്റഫി കക്കുപ്പടി, മുഹമ്മദ് റഫീഖ് ചെന്നൈ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ദഅ്വത്തിന്റെ മഹത്വം, പ്രായോഗിക ദഅ്വാ പ്രവർത്തനങ്ങൾ, പ്രൗഡ് മുസ്ലിം, ഡിവൈൻ ലൗ, ഹൃദയത്തിന്റെ രോഗങ്ങൾ, ജിബ്രീൽ ഹദീസ് തുടങ്ങിയ വിഷയങ്ങൾ പഠനവിധേയമായി. നിസ്കാരം, തസ്ബീഹ്, ഖുർആൻ പാരായണം എന്നിവയ്ക്കും പ്രത്യേക സമയം നീക്കിവെച്ചു.
പ്രതിനിധികളെ സുഗന്ധം പൂശി സ്നേഹപൂർവം സ്വീകരിച്ചതും ക്യാമ്പിന്റെ സവിശേഷതയായി. അല്ലാഹുവിനെയും റസൂലിനെയും മാതാപിതാക്കളെയും ഓർമിപ്പിക്കുന്ന സന്ദേശങ്ങളിലൂടെ പ്രവർത്തനങ്ങളിൽ ശുദ്ധമായ നിയ്യത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയാണ് പ്രവർത്തകരെ ഹാളിലേക്ക് സ്വീകരിച്ചത്. ഇതോടെ ക്യാമ്പിന് തുടക്കം മുതൽ തന്നെ ആത്മീയാന്തരീക്ഷം കൈവന്നു.
മഗ്രിബ് നിസ്കാരത്തിനുശേഷം സൂറത്തുൽ വാഖിഅ, സൂറത്തുൽ മുൽക് എന്നിവയുടെ പാരായണവും നടന്നു. മുസ്തഫ അശ്റഫി കക്കുപ്പടി നയിച്ച 'നമ്മുടെ വഴി, സമസ്ത' സെഷനിൽ സമസ്തയുടെ ആദർശവും പ്രവർത്തന പാരമ്പര്യവും വിശദീകരിച്ചു. മുഹമ്മദ് റഫീഖ് ചെന്നൈയുടെ ആത്മീയ പ്രഭാഷണം സദസ്സിനെ വികാരഭരിതമാക്കി. തുടർന്ന് സംഘടനയുടെ ഭാവി പരിപാടികളും പ്രവർത്തനങ്ങളുടെ തുടർദിശയും സംബന്ധിച്ച് ചർച്ചകൾ നടന്നു.
Published: 30 Nov 2026, 01:26 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented