മസ്കറ്റ്: ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ.) ചെയർമാനായി ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2026–2030 കാലയളവിലേക്കാണ് അദ്ദേഹം ചുമതലയേൽക്കുന്നത്.

To advertise here,

ചേംബറിന്റെ 21 അംഗ ഡയറക്ടർ ബോർഡ് യോഗത്തിൽ രഹസ്യ ബാലറ്റിലൂടെയായിരുന്നു ചെയർമാനെയും രണ്ട് ഡെപ്യൂട്ടി ചെയർമാന്മാരെയും തിരഞ്ഞെടുത്തത്. നവംബർ 23-ന് നടന്ന ഡയറക്ടർ ബോർഡ് തിരഞ്ഞെടുപ്പിൽ 95 വോട്ടുകൾ നേടിയാണ് ഫൈസൽ അൽ റവാസ് വീണ്ടും ബോർഡിലെത്തിയത്. 2022-ലാണ് അദ്ദേഹം ആദ്യമായി ഒ.സി.സി.ഐ. ചെയർമാൻ സ്ഥാനത്തെത്തിയത്.