മസ്‌കറ്റ്: ഒമാനിലെ നിസ്‌വയ്ക്കു സമീപമുള്ള ഇസ്‌കിയിൽ സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പ്രമുഖ സാമൂഹിക പ്രവർത്തകനും ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം അംഗവുമായ ശശികുമാർ മേലേക്കളങ്ങര (54) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ നിസ്‌വ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശിയായ ശശികുമാർ വർഷങ്ങളായി ഇസ്‌കിയിൽ പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു. ഇസ്‌കിയിലെ അസ്‌റി ആർക്കിടെക്റ്റ് എന്ന സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്.
സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ പ്രവർത്തനങ്ങളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു. ഇസ്‌കിയിലെയും നിസ്‌വയിലെയും മലയാളി സമൂഹത്തിനിടയിൽ സൗഹൃദപരമായ ഇടപെടലുകളിലൂടെയും പൊതുപ്രവർത്തനങ്ങളിലൂടെയും ഏറെ പ്രിയങ്കരനായി മാറിയിരുന്നു.
പരേതൻ രാമചന്ദ്രൻ നായരുടെയും ശാന്താകുമാരിയുടെയും മകനാണ്. ഭാര്യ: രാജശ്രീ. മക്കൾ: ശ്രീലക്ഷ്മി, നവനീത്. സഹോദരങ്ങൾ: വിനോദ്കുമാർ, രാജേഷ് കുമാർ. നിര്യാണത്തിൽ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഭാരവാഹികൾക്കും അംഗങ്ങൾക്കും വിവിധ സാമൂഹിക-സാംസ്കാരിക സംഘടനാ പ്രവർത്തകർക്കും അനുശോചനം രേഖപ്പെടുത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ കൈരളി ഇസ്‌കിയുടെ നേതൃത്വത്തിൽ പുരോഗമിച്ചുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Content Highlights: Shashikumar Melekalangara (54) passed away due to cardiac arrest in Nizwa, Oman., He was a dedicated social worker and member of the Indian Social Club Oman, Kerala Wing., He hailed from Perinthalmanna, Malappuram district, and worked at Azri Architect in Iski., Community members remember his significant contributions to social and cultural activities., Repatriation procedures are underway led by Kairali Iski.
Published: 01 Aug 2026, 10:28 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented