മസ്‌കറ്റ്: ജീവന് തന്നെ ഭീഷണിയായേക്കാവുന്ന മാരകമായ വിഷാംശം അടങ്ങിയിരിക്കുന്നതിനാൽ 'പഫർ ഫിഷ്' (Pufferfish) വിഭാഗത്തിൽപെട്ട വിവിധതരം മത്സ്യങ്ങൾ വാങ്ങുകയോ വിൽക്കുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഭക്ഷ്യസുരക്ഷാ ഗുണനിലവാര കേന്ദ്രം മുന്നറിയിപ്പ് നൽകി. അരോത്രോൺ (Arothron), ചെലോനോഡോൺ (Chelonodon), ലാഗോസെഫാലസ് (Lagocephalus), കാന്തിഗാസ്റ്റർ (Canthigaster), ഡയോഡോൺ (Diodon) തുടങ്ങിയ വിവിധ ഇനങ്ങളിൽപ്പെട്ട പഫർ ഫിഷ് മത്സ്യങ്ങളാണ് വിപണിയിലും മറ്റും നിരോധിച്ചിരിക്കുന്നത്.
'ടീട്രോഡോടോക്സിൻ' (Tetrodotoxin) പോലുള്ള ശക്തമായ വിഷാംശങ്ങൾ ഈ മത്സ്യങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് മരവിപ്പ്, ഓക്കാനം, ഛർദ്ദി, ശാരീരിക ബലക്ഷീനം, പക്ഷാഘാതം (ശരീരം തളരൽ), ശ്വാസതടസ്സം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും ചിലപ്പോൾ മരണത്തിനും കാരണമായേക്കാം.
പാചകം ചെയ്യുകയോ ഫ്രീസറിൽ സൂക്ഷിക്കുകയോ ചെയ്തതുകൊണ്ട് ഈ മത്സ്യങ്ങളിലെ വിഷം നശിച്ചുപോവില്ലെന്നും, അതുകൊണ്ട് തന്നെ ഇവ ഒരു കാരണവശാലും സുരക്ഷിതമല്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. അതിനാൽ ഇത്തരം വിഷ മത്സ്യങ്ങളെ തിരിച്ചറിഞ്ഞ് അവയുടെ ഉപയോഗവും വ്യാപാരവും പൂർണ്ണമായും ഒഴിവാക്കണമെന്നും, വിശ്വസനീയവും അംഗീകൃതവുമായ ഉറവിടങ്ങളിൽ നിന്നുള്ള സുരക്ഷിതമായ മത്സ്യങ്ങൾ മാത്രം തിരഞ്ഞെടുക്കണമെന്നും നിർദ്ദേശമുണ്ട്.
Content Highlights: Oman food safety authorities banned buying, selling, and consuming pufferfish., Pufferfish contain lethal toxins like tetrodotoxin causing paralysis and death., Cooking or freezing does not destroy the dangerous toxins in pufferfish., Consumers are advised to purchase fish only from trusted and approved sources.
Published: 15 Sept 2026, 12:09 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented