മനാമ : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഗൾഫ് മേഖലയിൽ യുദ്ധ സാഹചര്യം ആയിരുന്നു എങ്കിലും ഒഐസിസി യുടെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അഭിനന്ദനങ്ങൾ അർഹിക്കുന്നത് ആണെന്നും കെ പി സി സി വർക്കിങ് പ്രസിഡന്റ് എന്ന നിലയിൽ നിങ്ങളെ അഭിനന്ദിക്കുന്നു എന്നും പി സി വിഷ്ണുനാഥ് പറഞ്ഞു. വിമാനയാത്ര ബുദ്ധിമുട്ട് നേരിട്ടപ്പോൾ ഇവിടെയുള്ള പ്രവാസി കുടുംബങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ കൺവൻഷനുകളും, ഭവന സന്ദർശനം അടക്കമുള്ള പ്രവർത്തനം, നാട്ടിലെ പ്രവാസി കുടുംബങ്ങൾ യൂ ഡി എഫ് ന് വളരെ ഗുണം ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണക്കാർ കഴിഞ്ഞ പത്തു വർഷം കേരളം ഭരിച്ച ഇടത് പക്ഷ സർക്കാർ ആണെന്ന് ഒഐസിസി യുടെ ആഭിമുഖ്യത്തിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിച്ച സംസ്ഥാന ടുറിസം - സാംസ്കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ആരോപിച്ചു. ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികൾക്ക് കാരണം അധികാരത്തിൽ എത്തിയ കേവലം മൂന്ന് മാസം മാത്രം പ്രായമുള്ള സർക്കാർ ആണെന്ന ആരോപണം കേവലം രാഷ്ട്രീയ ആരോപണമായി മാത്രമെ ജനങ്ങൾ കരുതു. കാലാവസ്ഥ വ്യതിയാനം മുൻ കൂട്ടി കണ്ടുകൊണ്ട് ഉള്ള പ്രവർത്തനങ്ങൾ നടത്തേണ്ടിയിരുന്നത് മുൻ സർക്കാർ ആയിരുന്നു. അധികാരത്തിൽ എത്തി മൂന്നു മാസം മാത്രമായിട്ടുള്ള സർക്കാരിന് എങ്ങനെ പ്രതിസന്ധികൾ മുൻ കൂട്ടി കാണുവാൻ സാധിക്കും.
ഈ ഗവൺമെന്റിൽ ജനങ്ങൾ വലിയ പ്രതീക്ഷ ആണ് അർപ്പിച്ചിരിക്കുന്നത്. ആ പ്രതീക്ഷകൾ നിലനിർത്തികൊണ്ട് തന്നെയാണ് നമ്മുടെ സർക്കാർ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ഒാണകാലഘട്ടത്തിൽ എല്ലാ വകുപ്പുകളും അഭിമാനകരമായ പ്രവർത്തനം കാഴ്ചവച്ചു. സിവിൽസപൈ്ലസ്, കൃഷി, ട്രാൻസ്പോർട്ട്, ടുറിസം അടക്കം എല്ലാ വകുപ്പുകളും അഭിമാനകരമായ പ്രവർത്തനം ആണ് കാഴ്ച വച്ചത്. ടുറിസം വകുപ്പിന് കീഴിൽ കേരളത്തിലെ എല്ലാ ജില്ലകയിലുമായി എണ്ണായിരത്തിൽ അധികം കലാകാരൻമാർക്ക് അവസരം ലഭിച്ചു എന്നും പി സി വിഷ്ണുനാഥ് അറിയിച്ചു.
ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഒഎെസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ട്രഷറർ ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ഷമീം കെ സി, സൈദ് എം എസ്, പ്രദീപ് മേപ്പയൂർ, വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, വനിതാ വിഭാഗം പ്രസിഡന്റ് മിനി റോയ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് സി പി വർഗീസ്, ഒഐസിസി നേതാക്കൾ ആയ സന്തോഷ് നായർ, അലക്സ് മഠത്തിൽ, സിജു പുന്നവേലി, സന്തോഷ് ബാബു, സൽമാനുൽ ഫാരിസ്, റഷീദ് മുയിപ്പോത്ത്, നിജിൽ രമേശ്, മുനീർ യൂ, ഷാജി പൊഴിയൂർ, നാസർ തൊടിയൂർ, ശോഭ സജി, ലൈജു, വിൻസെന്റ് കക്കയം, കിഷോർ, റാഫി സെൻട്രൽ മാർക്കറ്റ്, ബിജുബാൽ, നൈസാീ, മനോജ് മാത്യു, ഫൈസൽ പട്ടാണ്ടി, സിജി എന്നിവർ നേതൃത്വം നൽകി.
Content Highlights: PC Vishnunath blamed the past 10 years of Left Front rule for Kerala's current power crisis., He defended the current government, stating it has been in power for only three months., Praised OICC's election efforts in the Gulf and highlighted tourism department achievements.
Published: 16 Sept 2026, 09:56 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented